
അഡ്ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിന്റെ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ ഉസ്മാന് ഖവാജയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് പരിശോധനാ ഫലം. താരം തന്നെയാണ് ഇക്കാര്യം ഖവാജ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 26 റണ്‍സ് പിന്തുടരുന്നതിനിടെയാണ് ജോസഫിന്റെ പന്ത് താടിയെല്ലില്‍ കൊണ്ട് പരിക്കേറ്റ് ചോര തുപ്പിയ ഖവാജ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടത്. ഖവാജയയെ സ്കാനിംഗിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഖവാജ പോസ്റ്റുമായെത്തിയത്. ഇതോടെ 25ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ഖവാജയ്ക്ക് കളിക്കാനാവും. ഖവാജയുടെ പോസ്റ്റ് ഇങ്ങനെ… ”സുഖവിവരം അന്വേഷിച്ച എല്ലാവര്ക്കും നന്ദി. എനിക്ക് പരിക്കുകളൊന്നും തന്നെയില്ല. ഞാന്‍ മര്‍നസ് ലബുഷെയ്ന് വേണ്ടി മാറികൊടുത്തതാണ്.” ഖവാജ കുറിച്ചിട്ടു.
ഖവാജക്ക് കണ്‍കഷന്‍ ഇല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. താടിയെല്ലില്‍ പൊട്ടലുണ്ടോ എന്നറിയാനാണ് സ്കാനിംഗിന് വിധേയനാക്കുന്നത്. 26 റണ്‍സ് മാത്രമായിരുന്നു വിജയലക്ഷ്യമെന്നതിനാല്‍ ഖവാജയുടെ അഭാവം ഓസ്ട്രേലിയയെ ബാധിച്ചില്ല.
അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ പത്ത് വിക്കറ്റ് വിജയിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ജയത്തിലേക്ക് 26 റണ്‍സ് മതിയായിരുന്ന ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 11 റണ്‍സോടെ സ്റ്റീവ് സ്മിത്തും ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്നും പുറത്താകാതെ നിന്നു. ഖവാജ മടങ്ങുമ്പോള്‍ അക്കൗണ്ടില്‍ ഒമ്പത് റണ്‍സുണ്ടായിരുന്നു.
ഓസീസിനായി ജോഷ് ഹേസല്‍വുഡ് 35 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ലിയോണും സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളിലും ഓസ്ട്രേലിയ മുന്നേറി. ഒമ്പത് കളികളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ 66 പോയന്റും 66.11 വിജയശതമാവുമായി ഒന്നാം സ്ഥാനത്താണ്.
Last Updated Jan 19, 2024, 6:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]