
പാലാ: നഗരസഭ കൗണ്‍സിലറുടെ 30,000 രൂപ വിലയുളള ഇയര്‍പോഡ് കൗണ്‍സില്‍ ഹാളില്‍ നിന്ന് സഹകൗണ്‍സിലര്‍ അടിച്ച് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. പാലാ നഗരസഭയില്‍ ഈ വിഷയം കത്തുന്നത്. ഇയർ പോഡ് കട്ട സഹപ്രവർത്തകനെ അപമാനിക്കണ്ട എന്നു കരുതിയാണ് ആളുടെ പേര് വെളിപ്പെടുത്താത്തതെന്ന് പരാതി ഉന്നയിച്ച കൗൺസിലർ ജോസ് ചീരങ്കുഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കട്ട മുതൽ തിരിച്ചു നൽകിയില്ലെങ്കിൽ ആളുടെ പേര് വെളിപ്പെടുത്തുമെന്നാണ് ജോസിന്റെ മുന്നറിയിപ്പ്. ഇയർപോഡ് നഷ്ടപ്പെട്ട കാര്യം ചർച്ച ചെയ്യണമെന്ന് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ജോസ് ചീരങ്കുഴി ആവശ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഒക്ടബോറില്‍ ചേര്‍ന്ന് കൗൺസില്‍ യോഗത്തില്‍ വച്ചാണ് ഇയര്‍ പോഡ് നഷ്ടമായതെന്ന് ജോസ് പറയുന്നു. ഹാളില്‍ സീറ്റിന് അടുത്ത് തന്നെയാണ് ഇയര്‍പോഡ് വച്ചിരുന്നു. ഇടയ്ക്ക് പുറത്ത് ഒന്ന് പോയി വന്നപ്പോള്‍ സാധനം മാറിപ്പോയി. എടുത്തയാള്‍ ആരാണെന്ന് അറിയാം. ആ ഇയര്‍പോഡ് ഏത് ഫോണില്‍ കണക്ട് ചെയ്താലും ഫോണില്‍ മെസേജ് വരും.
ലൊക്കേഷൻ അടക്കമുള്ള എല്ലാ വിവരങ്ങളും കൈവശമുണ്ട്. ഇയര്‍പോഡ് തിരിച്ച് കിട്ടണമെന്ന് മാത്രമേയുള്ളൂ. ഒരു കൗണ്‍സിലറെ നാണം കെടുത്തണമെന്നോ അവര്‍ക്ക് പേരുദോഷം വരുത്തണമെന്നോ ആഗ്രഹമില്ല. തെറ്റ് തിരുത്താൻ കുറച്ച് ദിവസങ്ങള്‍ കൂടെ സമയം കൊടുക്കും. ഇയര്‍പോഡ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയോട് കൂടി ആലോചിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated Jan 19, 2024, 7:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]