

മുളക്കുളത്തുള്ള സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു ; കേസിൽ യുവാവിനെ വെള്ളൂർ പോലീസ് പിടികൂടി
സ്വന്തം ലേഖകൻ
വെള്ളൂർ: മുക്കുപണ്ടം പണയം വെച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം ഇലവുംചുവട്ടിൽ വീട്ടിൽ അജീഷ് ബി.മാർക്കോസ്(40) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2023 ജൂലൈ മാസം പലതവണകളായി മുളക്കുളത്തുള്ള സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും, ശാഖകളിലുമായി മാലയും, വളകളും നൽകി 4,85,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതരുടെ പരിശോധനയിൽ ഇത് സ്വർണമല്ലെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വെള്ളൂർ സ്റ്റേഷൻ എസ്. ഐ എബി ജോസഫ്, രാമദാസ് കെ.റ്റി,സി.പി.ഓ മാരായ വിനോയ്, അഭിലാഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അജീഷിന് തലയോലപ്പറമ്പ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]