
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മുംബൈയെ എറിഞ്ഞൊതുക്കി കേരളം. തുമ്പ, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251 റണ്‍സിന് എറിഞ്ഞിട്ടു. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. തനുഷ് കൊട്യന്‍ (56), ഭുപന് ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ സീനിയര്‍ താരവും മുംബൈ ക്യാപ്റ്റനുമായി അജന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. മുംബൈയുടെ ഇന്നിംഗ്സിന് ശേഷം ആദ്യ ദിവസത്തെ കളി നിര്‍ത്തിവെക്കുകയായിരുന്നു. കേരളം നാളെ ബാറ്റ് ചെയ്യും.
തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. ആദ്യ രണ്ട് പന്തില്‍ തന്നെ ബേസില്‍ കേരളത്തിന് വിക്കറ്റ് സമ്മാനിച്ചു. ആദ്യ പന്തില്‍ ജയ് ബിസ്ത (0) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബേസില്‍. തൊട്ടടുത്ത പന്തില്‍ രഹാനെയെ കേരള ക്യാപ്റ്റന്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. നാലമനായി ക്രീസിലെത്തിയ സുവേദ് പാര്‍ക്കറിനും (18) തിളങ്ങാനായില്ല. ഇതോടെ മൂന്നിന് 41 എന്ന നിലയിലായി മുംബൈ. അഞ്ചാം വിക്കറ്റില്‍ ലാല്‍വാനി – പി വൈ പവാര്‍ സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ സ്കോര്‍ 106ല്‍ നില്‍ക്കെ ഇരുവരേയും മുംബൈക്ക് നഷ്ടമായി. ഇതിനിടെ ശിവം ദുബെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 72 പന്തുകള്‍ നേരിട്ട ദുബെ രണ്ട് സിക്സും നാല് ഫോറും നേടി. ഷംസ് മുലാനി (8), മോഹിത് അവസ്തി (16), ധവാല്‍ കുല്‍ക്കര്‍ണി (8) എന്നിവര്‍ പെട്ടന്ന് മടങ്ങി. തനുഷാണ് അവസാനം പുറത്താവുന്നത്. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തനുഷിന്റെ ഇന്നിംഗ്സ്. റോയ്സ്റ്റണ്‍ ഡയസ് (1) പുറത്താവാതെ നിന്നു. നിതീഷ് എം ഡി, വിശ്വേഷര്‍ സുരേഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ സഞ്ജു ഇന്ന് കേരളത്തെ നയിക്കുമ്പോള്‍ രഹാനെയാണ് മുംബൈയെ നയിക്കുന്നത്.
കേരളം: സഞ്ജു സാംസണ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന് കുന്നുമ്മല്‍, രോഹന് പ്രേം, കൃഷ്ണ പ്രസാദ്, സച്ചിന് ബേബി, വിഷ്ണു വിനോദ്, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിതീഷ് എം ഡി, വിശ്വേഷര്‍ സുരേഷ്.
Last Updated Jan 19, 2024, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]