
മലയാളികൾക്ക് ഏറെ പ്രിയങ്കരരായവരാണ് നടിയും അവതാരകയുമായ പേളി മാണിയും കുടുംബവും. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ കണ്ടുമുട്ടിയ ശ്രീനിഷുമായി പേളി വിവാഹിതയായത് 2019ൽ ആയിരുന്നു. ശേഷം 2021ൽ പേളി ആദ്യ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പേളി തന്റെയും കുടുംബത്തിന്റെയും കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവ ഇരുകയ്യും നീട്ടി അവർ സ്വീകരിക്കാറുമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പേളി ശ്രീനിഷ് ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. പെൺകുഞ്ഞാണ്. ഇപ്പോഴിതാ തന്റെ കുഞ്ഞുങ്ങൾ പരസ്പരം കണ്ട സന്തോഷ നിമിഷം പങ്കുവച്ചിരിക്കുകയാണ് പേളി മാണി.
“യഥാർത്ഥത്തിൽ ഇത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആണ്. ഉമ്മകൾ കൈമാറാൻ അവർ പരസ്പരം കണ്ടുമുട്ടിയിരിക്കയാണ്.
ബിഗ് സിസ്റ്റർ സ്നേഹം നില അവളുടെ ചെറിയ കുഞ്ഞ് അനുജത്തിയെ കണ്ടുമുട്ടിയപ്പോൾ..”, എന്നാണ് പേളി മാണി മക്കളുടെ ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. നില തന്റെ കുഞ്ഞ് അനുജത്തിയെ നെഞ്ചോട് ചേർത്ത് ഉമ്മ കൊടുക്കുന്നത് ഫോട്ടോയിൽ കാണാം. പേളി മാണിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സ്നേഹ കമന്റുകളുമായി രംഗത്ത് എത്തിയത്.
2024 ജനുവരി 13ന് ആയിരുന്നു പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കിയത്. ശ്രിനിഷ് ആയിരുന്നു സന്തോഷ വിവരം ആരാധകരെ അറിയിച്ചത്. പിന്നാലെ തന്റെ കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത അനുഭവം പങ്കുവച്ച് പേളി എത്തിയിരുന്നു. നീണ്ട 9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടിയിരിക്കുകയാണെന്നും അവളുടെ മൃദുവായ ചർമ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും തന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി എന്നും ഓർമ്മിക്കപ്പെടുമെന്നും പേളി കുറിച്ചിരുന്നു.
Last Updated Jan 19, 2024, 3:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]