കോട്ടയം: മലയാള മാധ്യമങ്ങളുടെ സമ്പൂർണ ചരിത്രം പ്രമേയമായ ‘ഇതി വാർത്താഹ’ പ്രകാശനം ചെയ്തു. തേവര സെക്രഡ് ഹാർട്ട് കോളേജിലെ മാധ്യമ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പുസ്തകം തയാറാക്കിയത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ്. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചതും അവതാരിക എഴുതിയതും. വ്യാഴാഴ്ച്ച കോളേജിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം.
19 വിദ്യാർത്ഥികൾ എഴുതിയ 15 അധ്യായങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അധ്യാപകൻ ബെൽബിൻ പി ബേബി എഡിറ്റിങ് നിർവഹിച്ച പുസ്തകം പ്രസിദ്ധീകരിച്ചത് സേക്രഡ് ഹാർട്ട് കോളേജിന്റെ പ്രസാധന വിഭാഗമാണ്. വിദ്യാർത്ഥികൾ തയാറാക്കിയതാണെങ്കിലും എഴുത്തിലും ആധികാരികതയിലും ഭാഷയിലും പക്വത പുസ്തകം കൈവരിച്ചിട്ടുണ്ടെന്ന് തോമസ് ജേക്കബ് പറഞ്ഞു. മാധ്യമ വിദ്യാർത്ഥികൾക്ക് പഠനവിധേയമാക്കേണ്ട ഒന്നാണ് പുസ്തകമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ അഭിപ്രായപ്പെട്ടു.
ആശയരൂപീകരണം മുതൽ പ്രസിദ്ധീകരണം വരെ ഏകദേശം രണ്ടര വർഷത്തെ പ്രയത്നം പുസ്തകത്തിന് പിന്നിലുണ്ടെന്ന് അധ്യാപകൻ ബെൽബിൻ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളുടെ പിറവി മുതൽ നിലവിലെ സാങ്കേതിക വളർച്ചയും വെല്ലുവിളികളും വരെ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. സേക്രഡ് ഹാർട്ട് കോളേജ് മാനേജർ റവ ഫാദർ വർഗീസ് കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ. ബിജു സി എസ്, റവ. ഫാദർ ജോസഫ് കുശുമാലയം, ബാബു ജോസഫ്, ലൈബ്രേറിയൻ ബിജു വി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ. ജയകുമാറിന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]