
അമേരിക്കയിലെ ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തിന് സമീപത്തെ വ്യാവസായിക പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിട്ടത്തിലേക്ക് പരിശീലന പറക്കല്‍ വിമാനം ഇടിച്ച് കയറി. കമല എയറിന്റെ ഉടമസ്ഥതയിലുള്ള സെസ്ന 208 പരിശീലന വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയത്. പരിശീലന പറക്കലിനിടെ വിമാനം അപ്രതീക്ഷിതമായി ഉയര്‍ന്നു പൊങ്ങുകയും പിന്നാലെ താഴ്ന്ന് പറന്ന് ആളില്ലാത്ത കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ ഹൊണോലുലു ഫയർ ഡിപ്പാർട്ട്മെന്റും പോലീസും നഗരത്തിലെ എമർജന്‍സി മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റും സ്ഥലത്തെത്തി. അപകടത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചു.
വലിയ ശബ്ദം കേട്ടതായും പിന്നാലെ വിമാനത്തിന് തീപിടിക്കുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു പുറത്ത് വന്ന് നോക്കിയപ്പോള്‍ കറുത്ത പുക ഉയരുന്നത് കണ്ടു. അടുത്ത കെട്ടിടത്തിലേക്ക് ഒരൂ വിമാനം തകര്‍ന്ന് വീണാതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചെന്ന് ഒരു പ്രദേശവാസി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രസവത്തോടെ മരിച്ച കുഞ്ഞിനെ ഗ്യാസ് സ്റ്റേഷനിലെ ബാത്ത് റൂമില്‍ ഉപേക്ഷിച്ച യുവതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ
#BREAKING: A plane crashed near Honolulu’s Airport. Sources say two people were killed. We’re learning this was a Kamaka Air Aircraft.
Details are developing. #HawaiiNews #HNN pic.twitter.com/R9Ls7BwSeq
— Dillon Ancheta (@DillonAncheta) December 18, 2024
ലൈവ് സ്ട്രീം നറുക്കെടുപ്പിലെ സമ്മാനത്തിനായി 400 ഫോണുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ച യുവാവ് അറസ്റ്റില്‍
അപകടത്തിന് തൊട്ട് മുമ്പ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് വിളിച്ച് തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി അറിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം എത്രയും പെട്ടെന്ന് ലാന്റ് ചെയ്യാനായിരുന്നു എയർ ട്രാഫിക് കൺട്രോളില് നിന്നും നല്കിയ സന്ദേശം എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തിന് തൊട്ട് മുമ്പ് പൈലറ്റ് പാരച്യൂട്ടിൽ രക്ഷപ്പെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി.
വിദേശത്ത് നിന്നെത്തി കാമുകനെ കാണാൻ പോയി; വീട്ടുകാർ അറിയാതിരിക്കാൻ പാസ്പോട്ടിൽ കൃത്രിമം കാണിച്ച യുവതി അറസ്റ്റിൽ
A Cessna 208 Caravan plane operated by Kamaka Air ran into trouble and lost control.
It crashed near the Honolulu Airport in a busy industrial area.
The industrial area services many companies such as FedEx, USPS, numerous car rentals / dealerships.
A highrise office building… pic.twitter.com/Rx0HEMDG8f
— Chris Randolph (@TrumpAF2024) December 18, 2024
ഫോട്ടോയെടുക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് നദിയിലേക്ക് വീണു; മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂറിന് ശേഷം
അതേസമയം മറ്റൊരു അപകടത്തില്‍ ടെക്സസിലെ ഹൈവേയിലേക്ക് ലാന്‍ഡ് ചെയ്ത വിമാനം കാറുകള്‍ക്ക് മുകളിലേക്ക് ഇടിച്ചു കയറിയതിനെ തുർന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. സൗത്ത് ടെക്സസിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ ലൂപ് 463 ൽ വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇരട്ട എഞ്ചിനുള്ള വിമാനത്തിന്റെ പൊപ്പെല്ലറുകള് മൂന്ന് കാറുകള്‍ക്ക് മുകളില്‍ തട്ടി വിമാനം രണ്ടായി പിളര്‍ന്ന് വീഴുകയായിരുന്നു.
വിവാഹ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരൻ ബോധരഹിതനായി; വധു വിവാഹത്തിൽ നിന്ന് പിന്മാറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]