യുഎസിലെ ഹൂസ്റ്റണിലെ ഗ്യാസ് സ്റ്റേഷനില്‍ പ്രവസിച്ച യുവതി കുഞ്ഞിനെ ബാത്ത് റൂമില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇവരുടെ സിസിടിവി വീഡിയോകള്‍ കണ്ടെത്തിയ പോലീസ്, ഇവര്‍ രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് അതിർത്തി പട്രോളിംഗ് ഏജന്റുമാരുടെ സഹായത്തോടെ പടികൂടുകയായിരുന്നു. കുറ്റം സമ്മതിച്ച യുവതിക്ക് യുഎസ് കോടതി ഒരു വര്‍ഷത്തിന് ശേഷം നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2023 ഏപ്രിൽ 2 -നാണ് സംഭവം. ഹൂസ്റ്റണിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ അന്നേ ദിവസം പുലർച്ചെ നാല് മണിയോടെ കുളിമുറി ഉപയോഗിക്കാൻ 27 -കാരിയായ ഡയാന ഗ്വാഡലൂപ് സവാല ലോപ്പസ് എത്തിയിരുന്നു. ഇവര്‍ പോയതിന് മണിക്കൂറുകള്‍ക്ക് ശേഷം ബാത്ത് റൂമില്‍ നിന്നും ഒരു നവജാത ശിശുവിന്റെ മൃതദേഹം മറ്റൊരു യാത്രക്കാനാണ് കണ്ടെത്തിയത്, ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡയാനയുടെ സിസിടിവി ദൃശ്യങ്ങള്‍ ഗ്യാസ് സ്റ്റേഷനില്‍ നിന്നും ലഭിച്ചു. ഈ ദൃശ്യങ്ങള്‍ പോലീസ് തങ്ങളുടെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവച്ചു. സിസിടിവി ദൃശ്യങ്ങളില്‍ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ശാന്തയായി നടന്ന് പോകുന്ന ഡയാനയെ കാണാം. തുടര്‍ന്നാണ് ഇവരെ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. പരിശോധനയില്‍ ഡയാനയുടെ സന്ദര്‍ശക കാലാവധി കഴിഞ്ഞിരുന്നെന്നും വ്യക്തമായതായി പോലീസ് പറഞ്ഞതായി ലോ ആന്റ് ക്രൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശത്ത് നിന്നെത്തി കാമുകനെ കാണാൻ പോയി; വീട്ടുകാർ അറിയാതിരിക്കാൻ പാസ്പോട്ടിൽ കൃത്രിമം കാണിച്ച യുവതി അറസ്റ്റിൽ
View this post on Instagram
ഫോട്ടോയെടുക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് നദിയിലേക്ക് വീണു; മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂറിന് ശേഷം
എന്നാല്‍, താന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്ന വിചിത്രമായ മറുപടിയാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ കടുത്ത വയറ് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വീട്ടിലേക്ക് പോകും വഴിയാണ് താന്‍ ഗ്യാസ് സ്റ്റേഷനിലെ ബാത്ത് റൂം ഉപയോഗിക്കാനായി വാഹനം നിര്‍ത്തിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ബാത്ത് റൂമില്‍ കയറിയപ്പോള്‍ തനിക്ക് കടുത്ത രക്തസ്രാവമുണ്ടെന്ന് മനസിലായി.
തന്നില്‍ നിന്നും എന്തോ ഒന്ന് പുറത്തേക്ക് പോകുന്നതായി തോന്നി. നോക്കിയപ്പോഴാണ് ഒരു കുഞ്ഞിന്റെ മുഖം കണ്ടത്. കുഞ്ഞിന് ജീവനുണ്ടോയെന്ന് താന്‍ പരിശോധിച്ചില്ലെന്നും മെക്സിക്കന്‍ സ്വദേശിനിയായ ഡയന പോലീസിനോട് പറഞ്ഞു. കൈകള്‍ ഉപയോഗിച്ചാണ് പൊക്കിള്‍ക്കൊടി മുറിച്ചത്. മുറിയില്‍ ധാരാളം രക്തം വീണിരുന്നതിനാല്‍ ബാത്ത് റൂമിലെ മോപ്പ് ഉയോഗിച്ച് വൃത്തിയാക്കിയ ശേഷമാണ് താന്‍ പോയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം ഡയാനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്നു മനുഷ്യ ശരീരം ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് കുറ്റം ചുമത്തിയത്. നിലവില്‍ ഇവര്‍ 489 ദിവസം തടവ് അനുവദിച്ചതും കണക്കിലെടുത്താണ് നാല് വര്‍ഷത്തെ തടവ് ശിക്ഷയെന്ന് ലോ ആന്റ് ക്രൈം റിപ്പോര്‍ട്ട് ചെയ്തു.
ലൈവ് സ്ട്രീം നറുക്കെടുപ്പിലെ സമ്മാനത്തിനായി 400 ഫോണുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ച യുവാവ് അറസ്റ്റില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]