ഹരിപ്പാട്: 30 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ആറാട്ടുപുഴ രാമഞ്ചേരി അശ്വതി ഭവനത്തിൽ അനിൽ (55), മുതിരപ്പറമ്പിൽ പ്രദീപ് (58) എന്നിവരെ അറസ്റ്റ് ചെയ്തു. അനിലിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് 30 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.
എക്സൈസ് സ്പെഷ്യൽ സ്കോഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ അജീബ്, എം.സി ബിനു, സിഇഒമാരായ ടി ജിയേഷ്, സനൽ, സിബിരാജ്, ജോൺസൺ ജേക്കബ്, ധനലക്ഷ്മി, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
READ MORE: സ്ത്രീകൾ ലോലമായ പുഷ്പങ്ങളെ പോലെയെന്ന് ഖമേനി; യുവതിയുടെ ചിത്രം പങ്കുവെച്ച് ഇസ്രായേൽ, ആരാണ് മഹ്സ അമിനി?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]