.news-body p a {width: auto;float: none;}
മോസ്കോ : യുക്രെയിനെതിരായ യുദ്ധത്തിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനവുമായി റഷ്യ. യുദ്ധം അവസാനിപ്പിിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. ഇതിന് വേണ്ടി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും പുട്ടിൻ പറഞ്ഞു.
യുക്രെയിനെതിരെ റഷ്യൻ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുട്ടിന്റെ പ്രസ്താവന. സ്റ്റേറ്റ് ടിവിയിൽ വാർഷിക ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ യുദ്ധത്തിലടക്കം ട്രംപുമായി ചർച്ചയ്ക്ക് റഷ്യ തയ്യാറാണ്. ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റാകുന്നതോടെ വീണ്ടും ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുട്ടിൻ പറഞ്ഞു. നേരത്തെ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് പുട്ടിനുമായി സംസാരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]