മുംബൈ: തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആര് അശ്വിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയേക്കും. ബ്രിസ്ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ആര് അശ്വിന്റെ അപ്രതീക്ഷിക വിരമിക്കല്‍ പ്രഖ്യാപനം. 39 വയസ്സിലേക്ക് അടുക്കുന്ന അശ്വിനോട് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് രണ്ട് ടെസ്റ്റുകള്‍ ശേഷിക്കേ, പരമ്പരയ്ക്കിടെ തന്നെ അശ്വിന് വിരമിച്ചതെന്നും സൂചനകളുണ്ട്. സമീപകാലത്ത് പഴയ മികവിലേക്ക് എത്താന്‍ കഴിയാതിരുന്നതും പകരക്കാരനായ വാഷിംഗ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനം നടത്തുന്നതും അശ്വിന് പ്രതികൂലമായി.
വരുംനാളുകളില്‍ അശ്വിന്റെ വഴിയേ കൂടുതല്‍ സീനിയര്‍ താരങ്ങള്‍ ടീം വിടേണ്ടിവരും. 2012 – 2013 കാലയളവിലാണ് സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ്. ലക്ഷ്മണ് തുടങ്ങിയവരെല്ലാം പാഡഴിച്ചത്. ഇവര്‍ക്ക് പകരം വിരാട് കോലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, അശ്വിന് തുടങ്ങിയര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേതൃത്വം ഏറ്റെടുത്തു. ഒരുപതിറ്റാണ്ടിനിപ്പുറം മറ്റൊരു തലമുറമാറ്റത്തിന് തുടക്കമിട്ടാണ് ആശ്വിന്റെ പടിയിറക്കം. രഹാനെയും പുജാരയും നിലവില്‍ ടീമിന്റെ ഭാഗമല്ല.
അഫ്ഗാന് സ്പിന്നര്‍ക്ക് മുന്നില്‍ സിംബാബ്വെ വീണു, 54 പുറത്ത്! മുംബൈ ഇന്ത്യന്‍സ് കോടികള്‍ മുടക്കിയത് വെറുതയല്ല
ട്വന്റി 20യില്‍ നിന്ന് വിരമിച്ച വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും റണ്‍കണ്ടെത്താന്‍ പാടുപെടുകയാണ്. അടുത്ത വര്‍ഷം ജൂണ്‍-ജൂലൈയില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി കൂടുതല്‍ സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകും. ഓസ്ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജൂണില്‍ മാത്രമെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ഉള്ളൂവെന്നതിനാല്‍ അടുത്ത രണ്ട് ടെസ്റ്റുകളിലെ രോഹിത്തിന്റെ പ്രകടനമാകും ടെസ്റ്റ് കരിയര്‍ നീട്ടുന്നതില്‍ നിര്‍ണായകമാകുക.
വിരാട് കോലിയുടെ കാര്യത്തിലും സമാന സാഹചര്യമാണ് നിലവിലുള്ളത്. പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്ത് ഒരേരീതിയില്‍ പുറത്താവുന്ന കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടെസ്റ്റ് പ്രകടനങ്ങളും ഓഡിറ്റിംഗിന് വിധേയമായികഴിഞ്ഞു. ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത്തും കോലിയും ടി20 ക്രിക്കറ്റിലെന്ന പോലെ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]