.news-body p a {width: auto;float: none;}
തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ നാളെ പൂർത്തിയാകുന്നതോടെ പൊതുവിദ്യാലയങ്ങൾക്ക് 21 മുതൽ അവധിക്കാലം. 21ന് അടയ്ക്കുന്ന സ്കൂളുകൾ അവധി കഴിഞ്ഞ് ഡിസംബർ 30നായിരിക്കും തുറക്കുക. എൽ.പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 11 മുതൽ തുടങ്ങിയ പരീക്ഷകൾ 19 വരെയാണ് നടക്കുന്നത്. സ്കൂളുകളിലെ പരീക്ഷകൾ 20ന് പൂർത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്. 11 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
കേരളത്തിലെ അവധി ദിവസങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല വിദ്യാർത്ഥികൾക്ക്. ക്രിസ്മസിനും ഒൻപത് ദിവസം മാത്രമാണ് കുട്ടികൾക്ക് അവധി ലഭിക്കുക.
20ന് അടയ്ക്കുന്ന സ്കൂളുകൾ ഡിസംബർ 30ന് തന്നെ തുറക്കും. പ്രാദേശിക അവധികളുള്ള സ്ഥലങ്ങളിൽ അത് ബാധകമായിരിക്കും. 2023ലും ക്രിസ്മസിന് പത്ത് ദിവസത്തെ അവധിക്ക് പകരം ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചത്. അതിന് മുന്നേയുള്ള വർഷങ്ങളിൽ കൃത്യമായി പത്ത് ദിവസങ്ങളായിരുന്നു അവധി ലഭിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]