.news-body p a {width: auto;float: none;}
തിരുവനന്തപുരം: കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ നേട്ടമാണ് കഴിഞ്ഞ കുറച്ച് കാലമായി സ്വന്തമാക്കുന്നത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഭൂമിയുടെ വില കൂടുകയുമാണ്. രജിസ്ട്രേഷന് ഫീസ് ഉള്‍പ്പെടെ കൂടിയെങ്കിലും അതൊന്നും ഭൂമി കച്ചവടത്തെ ബാധിച്ചിട്ടില്ല. വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുയോജ്യമായ ഭൂമി കിട്ടാത്തതാണ് പലപ്പോഴും നേരിടുന്ന പ്രശ്നമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വില്‍ക്കാനും വാങ്ങാനും ആളുണ്ടായിട്ടും ഇടപാട് നടക്കാത്ത അവസ്ഥയുള്ള സ്ഥലവും കേരളത്തിലുണ്ട്.
തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ മാറ്റാനാകുന്ന പദ്ധതിയാണ് വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ്. എന്നാല്‍ ഈ വന്‍കിട പദ്ധതി കാരണം ഇപ്പോള്‍ പ്രദേശവാസികള്‍ വലിയൊരു ബുദ്ധിമുട്ട് നേരിടുകയാണ്. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുപ്പ് അനിശ്ചിതമായി നീളുന്നതാണ് പണി കിട്ടാന്‍ കാരണം. പദ്ധതിക്കായി മാര്‍ക്ക് ചെയ്തിരിക്കുന്ന പ്രദേശത്തെ ഭൂമിയുടെ വില്‍പ്പനയും പണയംവെക്കലും മുടങ്ങിയതോടെ പ്രതിഷേധവുമായി രംഗത്ത് വരികയാണ് നാട്ടുകാര്‍.
രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പണം നല്‍കുമെന്നും മറ്റൊരു സ്ഥലത്ത് ഭൂമി നോക്കണമെന്നുമാണ് സര്‍ക്കാര്‍ അന്ന് അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു തീര്‍പ്പും ഇനിയും വന്നിട്ടില്ല. പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലമായതിനാല്‍ പ്രദേശത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ലോണ്‍ കിട്ടാത്ത അവസ്ഥയുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥലം വിട്ടുകൊടുക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ പണം കിട്ടിയാല്‍ മാത്രമേ മറ്റൊരു സ്ഥലത്ത് ഭൂമി വാങ്ങാന്‍ പോലും കഴിയുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.
പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമി, 13 വില്ലേജുകളിലായി നടക്കേണ്ട സര്‍വേ ഉടന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. 300ല്‍ അധികം ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനായി പ്രാഥമിക വിജ്ഞാപനവും പുറപ്പെടുവിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ പൊന്നുംവില നല്‍കുമെന്ന് പറയുമ്പോള്‍ പോലും കാലതാമസം വരുമ്പോള്‍ വില പെട്ടെന്ന് മാറുന്നതിനാല്‍ മറ്റൊരു സ്ഥലത്ത് ഭൂമി വാങ്ങാന്‍ ഇരട്ടി പണം ആവശ്യമാണെന്ന സ്ഥിതിയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സര്‍വേ പൂര്‍ത്തിയാക്കി അലൈന്മെന്റ് നിശ്ചയിച്ചാല്‍ മാത്രമേ അന്തിമമായി ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മാണം ആരംഭിക്കാനാണ് ദേശീയ പാത അതോറിറ്റി ലക്ഷ്യമിടുന്നതെങ്കിലും പ്രദേശവാസികള്‍ക്ക് കാലതാമസമുണ്ടായത് കാരണമുള്ള ആശങ്ക ഒഴിയാതെ തുടരുകയാണ്.