റിയാദ്: ഇനി വിമാനത്തിൽ റസ്റ്റോറൻറും ഗെയിം സെൻററും ഹൊററും, റിയാദ് ബോളിവാഡിൽ ‘റൺവേ ഏരിയ’ തുറന്നു. ബോയിങ് 777 വിമാനങ്ങളിൽ റസ്റ്റോറൻറുകളും മറ്റ് വിനോദ പരിപാടികളും ഒരുക്കി ത്രസിപ്പിക്കുന്ന അനുഭവം സമ്മാനിക്കുന്ന ‘ബോളിവാഡ് റൺവേ’ സംവിധാനത്തിന് റിയാദ് സീസണിൽ ചൊവ്വാഴ്ച മുതൽ തുടക്കമായി.
ഒരു യഥാർത്ഥ റൺവേയും അതിൽ നിർത്തിയിട്ടിരിക്കുന്ന മൂന്ന് ബോയിങ് 777 വിമാനങ്ങളും ഉൾപ്പെട്ടതാണ് റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദിയായ റിയാദ് ബോളിവാഡ് സിറ്റിയിൽ ഒരുക്കിയ ‘ബോളിവാഡ് റൺവേ ഏരിയ’. അന്താരാഷ്ട്ര നിലവാരമുള്ള റസ്റ്റോറൻറുകളാണ് വിമാനങ്ങൾക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്നത്.
Read Also – നിർത്തിവെച്ച സർവീസ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നു; യാത്രക്കാർക്ക് ആശ്വാസം, കോഴിക്കോട് നിന്ന് നേരിട്ട് പറക്കാം
ഒപ്പം വിവിധതരം ഗെയിമുകൾ, കലാപരിപാടികൾ, സിനിമ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും ഈ വിമാനങ്ങളിലോ റൺവേയിലെ കൺട്രോൾ ടവറിലോ കയറി ഇവൻറുകൾ ആസ്വദിക്കാനും ഗെയിമുകളിൽ പങ്കെടുക്കാനും ഭക്ഷണം കഴിക്കാനും കഴിയും. ഹൊറർ സിനിമയുടെ അനുഭവവും ലഭിക്കും. വിമാനത്തിനുള്ളിൽ തോക്ക് ചൂണ്ടി ഒരാൾ ചാടിവീണേക്കാം, അല്ലെങ്കിൽ ഒരു രക്തരക്ഷസോ പ്രേതമോ വന്നുപിടികൂടിയേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]