
ഭർത്താവിനെക്കുറിച്ച് മോശം പറഞ്ഞ സ്ത്രീക്ക് മുന്നറിയിപ്പുമായി നടൻ ബാലയുടെ ഭാര്യ കോകില. ഇനിയും ഇതാവർത്തിച്ചാൽ ആ സ്ത്രീയെക്കുറിച്ച് ഒരു കാര്യം വെളിപ്പെടുത്തുമെന്ന് അവർ വ്യക്തമാക്കി. പേരെടുത്തുപറയാതെയാണ് മുന്നറിയിപ്പ്. അടുത്തിടെ ബാല അങ്കണവാടി നിർമിച്ചുനൽകിയിരുന്നു. അതിനുപിന്നാലെ ഒരു സ്ത്രീ ബാലയ്ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിനെക്കുറിച്ചായിരുന്നു കോകിലയുടെ പ്രതികരണം.
‘ഞങ്ങൾ സന്തോഷത്തിലാണ്. സോഷ്യൽ മീഡിയയിൽ മാമനെപ്പറ്റി നെഗറ്റീവും ഉണ്ട് നല്ല കാര്യങ്ങളും ഉണ്ട്. അടുത്തിടെ ഒരു സ്ത്രീ വന്ന്, പേര് ഞാൻ പറയുന്നില്ല, നിങ്ങൾക്കറിയാം. ഇത്രയും നാൾ പറയാതെ പെട്ടെന്ന് ആ ലേഡി വന്ന് മോശം കാര്യങ്ങൾ വിളിച്ചുപറയുകയാണ്. ഞങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ല.
നല്ല കാര്യങ്ങൾ ചെയ്ത്, ഞങ്ങൾ സന്തോഷത്തോടെ പോകുകയാണ്. മാമനെപ്പറ്റി അനാവശ്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ എനിക്കാകില്ല. എനിക്ക് ഒരു കാര്യം തുറന്നുപറയണമെന്നുണ്ട്. പക്ഷേ മാമനെ ഓർത്താണ് പറയാത്തത്. ഞാൻ അത് പറഞ്ഞാൽ പലരെയും മോശമായി ബാധിക്കും. മറ്റുള്ളവരുടെ ജീവിതത്തിലിടപെടാതെ ജീവിച്ചാൽ മതി. ഞങ്ങളെ ശല്യം ചെയ്യാതിരുന്നാൽ മതി. ഇനിയും ശല്യം ചെയ്താൽ ഞാൻ തീർച്ചയായും ആ കാര്യം പറയും. മാമനോട് പോലും ഞാൻ അനുവാദം ചോദിക്കില്ല.’- കോകില പറഞ്ഞു.
അതേസമയം, തന്നെക്കൊണ്ട് ഈ ഭൂമിക്ക് നല്ലതല്ലേ ഉണ്ടാകുന്നുള്ളൂവെന്ന് ബാല ചോദിക്കുന്നു. ‘കുഞ്ഞു പിള്ളേർക്ക് അങ്കണവാടി ആരംഭിച്ചതിന്റെ വൈകിട്ടുതന്നെ വിവാദം. ഞാൻ വെളിപ്പെടുത്തട്ടേ, അങ്ങനെ വെളിപ്പെടുത്തിയാൽ ജീവിതം തന്നെ നഷ്ടപ്പെട്ടുപോകും.’- ബാല പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]