.news-body p a {width: auto;float: none;}
ജയ്പൂർ: അനന്തരവനും ബന്ധുക്കളും ചേർന്ന് വീട്ടമ്മയുടെ മൂക്ക് മുറിച്ചെടുത്തു. മുറിച്ചെടുത്ത മൂക്കുമായി നാൽപ്പതുകാരി ആശുപത്രിയിലെത്തി. ജലോറിയെ സെയ്ല സ്വദേശി കുക്കിദേവിയാണ് ആക്രമണത്തിന് ഇരയായത്. ഭൂമിത്തർക്കത്തെത്തുടർന്നുള്ള വഴക്കാണ് മൂക്ക് മുറിച്ചെടുക്കലിൽ അവസാനിച്ചത്.
മൊക്നി ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടിലായിരുന്നു കുക്കിദേവി താമസിച്ചിരുന്നത്. ഈ സ്ഥലത്തിന്റെ ഉടമസ്ഥതയെച്ചാെല്ലി ഇവരുടെ അമ്മാവനും അനന്തരവനും തമ്മിൽ ഏറെനാളായി തർക്കത്തിലായിരുന്നു. കഴിഞ്ഞദിവസം മരുമക്കൾക്കും അവരുടെ മകനുമൊപ്പം കുക്കിദേവി തർക്കസ്ഥലം സന്ദർശിക്കാനായി പോയി. ഈ സമയം അനന്തരവനായ ഓംപ്രകാശും മറ്റുബന്ധുക്കളും ചേർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഓംപ്രകാശ് കത്തികൊണ്ട് കുക്കിദേവിയുടെ മൂക്ക് അറുത്തെടുക്കുകയും ചെയ്തു. പരിക്കേറ്റ കുക്കിദേവിയെ ആശുപത്രിയിലെത്തിക്കാൻപോലും തയ്യാറാവാതെ അക്രമികൾ സ്ഥലംവിട്ടു.
എന്നാൽ മനോധൈര്യം വിടാത്ത കുക്കിദേവി മുറിഞ്ഞുവീണ മൂക്ക് ബാഗിലാക്കി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തി. പക്ഷേ, അവിടെ മൂക്ക് തുന്നിച്ചേർക്കുന്നതിനുളള സൗകര്യമുണ്ടായിരുന്നില്ല. അതിനാൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. പ്ളാസ്റ്റിക് സർജറിയിലൂടെ മൂക്ക് തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ. ശസ്ത്രക്രിയ പൂർണവിജയത്തിലെത്തുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തോ എന്ന് വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]