.news-body p a {width: auto;float: none;}
കീവ്: രണ്ടുകിലോമീറ്റർ അകലെയുള്ള ശത്രുവിനെ നിഷ്പ്രയാസം തകർക്കാൻ കഴിയുന്ന പുത്തൻ ആയുധം വികസിപ്പിച്ച് യുക്രെയിൻ. ട്രൈസബ് എന്ന് പേരിട്ടിരിക്കുന്ന ലേസർ ആയുധം ഉപയോഗിച്ച് രണ്ടുകിലോമീറ്റർ അകലെയുള്ള വ്യേമലക്ഷ്യങ്ങളെ തകർക്കാൻ കഴിയുമെന്നാണ് യുക്രെയിൻ സൈന്യത്തിലെ ഡ്രോൺ സാങ്കേതിക വിദ്യയുടെ മേധാവി കമാൻഡർ വാഡിം സുഖരേവ്സ്കി പറയുന്നത്. ട്രൈസബ് എന്ന് വാക്കിന് ത്രിശൂലം എന്നും അർത്ഥമുണ്ട്.
ട്രൈസബിന്റെ രൂപകല്പനയെയും പ്രവർത്തനെത്തെയും കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ എല്ലാം സത്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ അധികം പണച്ചെലവില്ലാത്ത സാങ്കേതിക വിദ്യകൊണ്ടാണ് ട്രൈസബ് വികസിപ്പിച്ചതെന്നാണ് റിപ്പോർട്ട്. റഷ്യയുമായി യുദ്ധത്തിലേർപ്പെടുന്ന രാജ്യത്തിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് സ്പെഷ്യൽ ആയുധം വികസിപ്പിച്ചത് എന്നും റിപ്പോർട്ടുണ്ട്. അമേരിക്കൻ നേവിയിൽ 2014 മുതൽ നിലവിലുള്ള ലേസർ വെപ്പൺ സാങ്കേതിക വിദ്യയ്ക്ക് സമാനമാണ് ട്രൈസബിനുമുള്ളത്. റഷ്യയുടെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ നശിപ്പിക്കാൻ യുക്രെയിനെ ട്രൈസബ് ഏറെ സഹായിക്കും എന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. അമേരിക്ക, ചൈന, ഇസ്രയേൽ തുടങ്ങി ഏതാനും രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ലേസർ ആയുധങ്ങൾ ഉള്ളത്.പല രാജ്യങ്ങളും ലേസർ ആയുധങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ.
റഷ്യൻ അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്പ് മൂന്നാം വർഷത്തേക്ക് അടുക്കുമ്പോൾ റഷ്യക്കാരുടെ മനസിൽ പരിഭ്രാന്തി കുത്തിനിറച്ച് വിജയിച്ചുകയറാനുള്ള ശ്രമമാണ് യുക്രെയിൻ നടത്തുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് റഷ്യൻ റേഡിയേഷൻ കെമിക്കൻ ആൻഡ് ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്സ് തലവൻ ലെഫ്റ്റനന്റ് ജനറൽ ഈഗർ കിറിലോവിന്റെയും സഹായിയുടെയും വധം.
യുക്രെയിൻ സെക്യൂരിറ്റി സർവീസാണ് (എസ്.ബി.യു) പിന്നിൽ. യുക്രെയിനിൽ രാസായുധം പ്രയോഗിച്ചതിനുള്ള പ്രതികാരമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞയാഴ്ച റഷ്യൻ മിസൈൽ ഗവേഷകൻ മിഖായിൽ ഷാറ്റ്സ്കിയെ അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. യുക്രെയിനെ ആക്രമിക്കാൻ റഷ്യ ഉപയോഗിക്കുന്ന ക്രൂസ് മിസൈലുകൾക്ക് പിന്നിൽ മിഖായിലിന്റെ കരങ്ങളുണ്ട്. ഇക്കാരണത്താൽ എസ്.ബി.യു തന്നെയാണ് കൊല നടപ്പാക്കിയത്. രണ്ടുകൊലപാതകങ്ങളും റഷ്യയുടെ മണ്ണിൽ കയറിയാണ് നടത്തിയത്. ഇത് റഷ്യയിലെ സാധാരണക്കാരിൽ എന്നപോലെ സൈന്യത്തിലെ ഉന്നതരുടെയടക്കം നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ശത്രുവിനെ ദുർബലപ്പെടുത്താനുളള സൈക്കോളജിക്കൽ നീക്കമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. രഹസ്യാന്വേഷകരുടെ കണ്ണിൽപ്പെടാതെ എങ്ങനെ എസ്.ബി.യു ആക്രമണങ്ങൾ നടത്തുന്നു എന്നതും റഷ്യൻ സൈന്യത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. ട്രൈസബ് വികസിപ്പിച്ചെന്ന വാർത്ത പുറത്തുവിട്ടതും സൈക്കോളജിക്കൽ നീക്കമാണെന്നാണ് കരുതുന്നത്.