.news-body p a {width: auto;float: none;}
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശത്തിൽ വിമർശനവുമായി നടൻ വിജയ്. അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണെന്നും മഹത്തായ ആ നാമം സന്തോഷത്തോടെ തന്നെ ഉച്ചരിക്കാമെന്നും വിജയ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
‘ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ കാറ്റ് ശ്വസിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങളാലും ഉയർത്തിപ്പിടിക്കപ്പെട്ട, അസാധാരണ രാഷ്ട്രീയ – ബൗദ്ധിക പ്രതിഭയായിരുന്നു അദ്ദേഹം. അംബേദ്കർ, അംബേദ്കർ, അംബേദ്കർ അദ്ദേഹത്തിന്റെ പേരിനാൽ ഹൃദയവും അധരങ്ങളും ആനന്ദിക്കട്ടെ. അത് നാം ഉച്ചരിച്ചുകൊണ്ടേയിരിക്കണം.
നമ്മുടെ രാഷ്ട്രീയ നേതാവിനെ അപമാനിക്കാൻ നാം ഒരിക്കലും അനുവദിക്കരുത്. അംബേദ്കറെ അപമാനിച്ചതിന് തമിഴക വെട്രി കഴകം പാർട്ടിയുടെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാൻ ശക്തമായി അപലപിക്കുന്നു’-എന്നാണ് വിജയ് എക്സിൽ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അംബേദ്കറുടെ പേര് ആവർത്തിച്ച് പറയുന്നത് ഇപ്പോൾ ഒരു ഫാഷനാണെന്നും, പകരം ദൈവത്തെ വിളിച്ചിരുന്നെങ്കിൽ സ്വർഗം ലഭിക്കുമായിരുന്നു എന്നുമാണ് അമിത് ഷായുടെ വിവാദ പരാമർശം. അംബേദ്കറെക്കുറിച്ച് രാജ്യസഭയിൽ അമിത് ഷാ നടത്തിയ പരാമർശത്തിൽ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. ഇതേ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര് തുടരുകയാണ്. അംബേദ്കറെ അമിത് ഷാ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവരുടെ നേതൃത്വത്തിൽ ‘ഇന്ത്യ’ മുന്നണി അംബേദ്കറുടെ ചിത്രവുമേന്തി പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ, ഷായെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തുകയും ചെയ്തു.