കണ്ടതും കേട്ടതും എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ മേഖലയിലെ അറിയാക്കഥകൾ വെളിപ്പെടുത്താറുള്ള സംവിധായകനാണ് ആലപ്പി അഷ്റഫ്. നടി മനോരമയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഇന്നത്തെ വീഡിയോ.
ഒരുകാലത്ത് തമിഴ് സിനിമകളിൽ അഭിഭാജ്യ ഘടകമായിരുന്നു മനോരമ – നാഗേഷ് ജോഡികൾ. മറക്കാനാവാത്ത ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ സിനിമാ പ്രമികൾക്ക് നൽകിയ ആ മഹത്വ്യക്തിത്വങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ.
‘മലയാളത്തിൽ സുകുമാരിച്ചേച്ചിയെപ്പോലെയാണ് തമിഴിൽ മനോരമ. അവിടെ അവരെ അറിയപ്പെടുന്നത് ആച്ചി എന്നാണ്. ആച്ചി എന്നാൽ പാട്ടി, മുത്തശ്ശി എന്നാണ് അർത്ഥി. ആച്ചി എന്റെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മനോരമ – നാഗേഷ് എന്ന ജോഡികൾ തമിഴിൽ ഒരു അവിഭാജ്യഘടകമായിരുന്നു. എല്ലാ നായകന്മാരുടെ കൂടെയും ഈ താരജോഡികളുണ്ടായിരുന്നു. ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായിട്ടും ആച്ചി അഭിനയിച്ചിട്ടുണ്ട്.
ജയലളിതയെ എംജിആർ അമ്മു എന്നാണ് വിളിച്ചിരുന്നത്. എന്നാൽ വേറെയൊരാൾ അമ്മു എന്ന് വിളിച്ചിരുന്നത് ആച്ചി എന്ന മനോരമ മാത്രമായിരുന്നു. ഒരിക്കൽ തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കെതിരെ രജനികാന്ത് ശബ്ദമുയർത്തിയപ്പോൾ, ജയലളിതയ്ക്ക് വേണ്ടി രജനികാന്തിനെ ശക്തമായി നേരിട്ടത് ആച്ചിയായിരുന്നു. ഇവൻ യുവാക്കളെ വഴിതെറ്റിക്കുന്നവനാണ്, ഇവൻ കുടിയനാണ്, കന്നടക്കാരനാണ്, പോടാ പെറുക്കി എന്നായിരുന്നു മനോരമ രോക്ഷത്തോടെ പറഞ്ഞത്. അത് രജനി ഫാൻസിനെ ചൊടിപ്പിക്കുകയും, തമിഴ്നാട്ടിൽ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഒക്കെ രജനികാന്തിന്റെ പടങ്ങളിൽ നിന്ന് മനോരമയെ കുറേ നാൾ അകറ്റിനിർത്തുകയും ചെയ്തു. പിന്നീട് രജനികാന്ത് തന്നെ പറഞ്ഞു, ആച്ചി പറഞ്ഞത് കാര്യമാക്കേണ്ടെന്ന്. താൻ അത തള്ളിക്കളയുകയാണെന്ന് പറഞ്ഞ് ആച്ചിയെ വീണ്ടും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിപ്പിക്കുകയും ചെയ്തു. രജനികാന്ത് മുതിർന്നവരോട് കാണിച്ച ഈ ആദരവ്, ഈ മനോഭാവം നമുക്ക് മലയാളത്തിനും മാതൃകയാക്കാവുന്നതാണ്.