
മാഡ്രിഡ്: കൊലയാളികളെ അറസ്റ്റുചെയ്യാൻ സഹായിച്ച് ഗൂഗിൾ മാപ്പ്. വടക്കൻ സ്പെയിനിലെ ഒരു ഗ്രാമത്തിലാണ് എന്നും പേരുദോഷം മാത്രം സ്വന്തമാക്കിയിരുന്ന ഗൂഗിൾ മാപ്പ് പാെലീസിനെ സഹായിച്ചത്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ എടുത്ത ചിത്രത്തിലാണ് കൊലപാതകികളെ കണ്ടുപിടിക്കാൻ കഴിയുന്ന വ്യക്തമായ തെളിവ് ലഭിച്ചത്. ജോർജ് ലൂയിസ് പെരസ് എന്ന മുപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരഭാഗം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനെയുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ സ്ത്രീ ലൂയിസിന്റെ മുൻഭാര്യയാണ് എന്നാണ് അറിയുന്നത്.
ജോർജ് ലൂയിസ് പെരസിനെ കാണാതായെങ്കിലും പൊലീസിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. കാണാതായ ആളുടെ കുടുംബാംഗങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതോടെ കുടുംബാംഗങ്ങൾക്ക് സംശയമായി. എന്നാൽ സംശയങ്ങൾ വ്യക്തമാക്കാൻ പറ്റിയ ഒരു തെളിവും അവർക്ക് ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ചിത്രം ലഭിച്ചത്. മൃതദേഹ ഭാഗം പ്രത്യേക രീതിയിൽ കുഴിച്ചിട്ടെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കൊലപാതകത്തിൽ ഇവർക്ക് മാത്രമാണ് പങ്കെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെയും ബന്ധുക്കളെയും വഴിതെറ്റിക്കാനായിരിക്കും ഇവർ മെസേജ് അയച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ഒരാളെ കൊന്ന് കുഴിച്ചുമൂടിയിട്ടും ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ മുന്നോട്ടുപോകാൻ ഇവർക്ക് എങ്ങനെ കഴിഞ്ഞു എന്നതും പൊലീസിനെ അമ്പരപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]