
ചെന്നൈ: ഇന്ത്യക്കാരനെ ജമൈക്കിയിൽ വെടിവെച്ച് കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി വിഗ്നേഷിനെയാണ് കവര്‍ച്ചാ സംഘം കൊലപ്പെടുത്തിയത്. വിഘ്നേഷ് ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിൽ വെച്ചാണ് സംഭവം. സംഭത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റു രണ്ട് ഇന്ത്യക്കാര്‍ക്കും പരിക്കേറ്റു. മൃതദേഹം നാട്ടിലെത്തിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്ന് വിഘ്നേഷിന്റെ കുടുംബം ആവശ്യപ്പെട്ടു.
സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുധാരികളായ കവര്‍ച്ചാ സംഘം എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഓടിമാറുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ വിഘ്നേഷിന് ഉള്‍പ്പെടെ അവിടെ നിന്ന് ഓടിമാറാനായിരുന്നില്ല. കൈകള്‍ ഉയര്‍ത്തി കീഴടങ്ങി നിലത്തിരുന്നെങ്കിലും കൈവശമുള്ള പണവും ഫോണും ഉള്‍പ്പെടെയുള്ളവ നൽകിയിട്ടും കവര്‍ച്ചാ സംഘം നിറയൊഴുക്കുകയായിരുന്നു. ഒരാള്‍ക്ക് വെടിയേല്‍ക്കുന്നതും പിന്നീട് അവിടേക്ക് ഓടിയെത്തുന്ന രണ്ടാമത്തെ ആളെയും വെടിവെക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് വിഘ്നേഷിന്റെ കുടുംബാംഗങ്ങള്‍.
യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തികാട്ടി 15 ലക്ഷം കവർന്നു;ആദായനികുതി ഉദ്യോഗസ്ഥരടക്കം 4പേർ ചെന്നൈയിൽ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]