ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സമനില വഴങ്ങേണ്ടിവന്നത് ഇന്ത്യയെക്കാള്‍ തിരിച്ചടിയാകുക ഓസ്ട്രേലിയക്ക്. കാരണം ഗാബയിലെ ടെസ്റ്റ് വിജയം ഈ നൂറ്റാണ്ടിലെ ഓസീസ് പരമ്പര നേട്ടങ്ങളിലെല്ലാം നിര്‍ണായകമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
2000നുശേഷം ഓസ്ട്രേലിയ നാട്ടില്‍ നേടിയ പരമ്പര വിജയങ്ങളിലെല്ലാം ഗാബയില്‍ ടെസ്റ്റ് ജയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഗാബയില്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്തപ്പോഴൊന്നും ഓസ്ട്രേലിയക്ക് ടെസ്റ്റ് പരമ്പര നേടാനായിട്ടില്ലെന്നതാണ് ചരിത്രം. കഴിഞ്ഞ 24 വര്‍ഷത്തിനിടെ ഗാബയില്‍ വിജയം നേടാതിരുന്ന ആറ് പരമ്പരകളില്‍ ഓസീസ് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതില്‍ രണ്ടെണ്ണം ഇന്ത്യക്കെതിരെ ആയിരുന്നു.
‘അങ്ങനെ സംഭവിച്ചാൽ സെലക്ടര്‍മാരുടെ തീരുമാനത്തിന് കാത്തു നില്‍ക്കാതെ രോഹിത് സ്ഥാനമൊഴിയും’; പ്രവചനവുമായി ഗവാസ്കർ
2003ലെ ബ്രിസ്ബേന്‍ ടെസ്റ്റില്‍ സൗരവ് ഗാംഗുലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ സമനില നേടിയപ്പോള്‍ പരമ്പര സമനിലയായി. 2021ല്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ഗാബയില്‍ ജയിച്ച് പരമ്പര സ്വന്തമാക്കി. 2001-2002 ല്‍ ഗാബയില്‍ ന്യൂസിലന്‍ഡിനെതിരെ സമനില വഴങ്ങിയപ്പോള്‍ പരമ്പര 0-0 സമനിലയായി. 2003ല്‍ ഇന്ത്യക്കെതിരെയും സമനില(1-1) വഴങ്ങേണ്ടിവന്നു.
2010-11ല്‍ ഇംഗ്ലണ്ടിനെതിരെ ഗാബയില്‍ സമലിന വഴങ്ങേണ്ടിവന്നപ്പോള്‍ പരമ്പര 1-3ന് തോറ്റു. 2012ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഗാബയില്‍ സമനില വഴങ്ങിയപ്പോഴാകട്ടെ പരമ്പര 0-1ന് തോറ്റു. 2020-21ല്‍ ഗാബയില്‍ തോറ്റ് ഇന്ത്യയോട് പരമ്പര(1-2) തോറ്റു. 2023-24ല്‍ ഗാബയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റപ്പോഴാകട്ടെ രണ്ട് മത്സര പരമ്പര 1-1 സമനിലയായി.
‘അത് അത്ര സാധാരണമല്ല’, ടെസ്റ്റ് പരമ്പരക്കിടെ വിരമിക്കൽ പ്രഖ്യാപിച്ച അശ്വിന്റെ തീരുമാനത്തെ വിമർശിച്ച് ഗവാസ്കർ
ഇന്ത്യക്കെതിരായ ഗാബ ടെസ്റ്റില്‍ വിജയസാധ്യത ഉണ്ടായിട്ടും മഴയാണ് ഓസ്ട്രേലിയയെ ചതിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 445 റണ്‍സടിച്ച ഓസീസീന് ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ കഴിയാഞ്ഞത് വലിയ തിരിച്ചടിയായി. വാലറ്റത്ത് ജസ്പ്രീത് ബുമ്രയും ആകാശ് ദീപും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]