കൽപ്പറ്റ : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരോട് കരുണയില്ലാതെ കെഎസ്എഫ്ഇ. മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്നും നോട്ടീസ് കിട്ടിയത്. നിലവിൽ എല്ലാം നഷ്ടമായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത്. ജീവിക്കാൻ പണം ഇല്ലാത്ത ദുരിതത്തിൽ കഴിയുമ്പോൾ പണം ആവശ്യപ്പെടരുതെന്നാണ് കുടുംബങ്ങളുടെ അഭ്യർത്ഥന. നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ കരുണയില്ലാത്ത നടപടി.
ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എയ്ഡഡ് സ്കൂൾ അധ്യാപകരിലേക്കും; എംഎസ് സൊല്യൂഷൻസുമായി സഹകരിച്ചവരുടെ വിവരം ശേഖരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]