ദില്ലി : അംബേദ്കര്‍ വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം ഇരുസഭകളും ഇതേ വിഷയത്തില്‍ സ്തംഭിച്ചിരുന്നു.
വിഷയത്തിൽ രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. പാർലമെൻറിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനും ഇന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം.
അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. അമിത് ഷായ്ക്കെതിരായ പ്രതിപക്ഷ നീക്കം ശക്തമായി ചെറുക്കാൻ എംപിമാർക്കും വക്താക്കൾക്കും ബിജെപി നിർദ്ദേശം നൽകി. കോൺഗ്രസ് അംബേദ്ക്കറെ അപമാനിച്ചത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയ അമിത് ഷാ കോൺഗ്രസ് സത്യത്തെ വളച്ചൊടിച്ച് വിവാദം ഉണ്ടാക്കുകയാണെന്ന് വിമർശിച്ചു.
അംബേദ്കർ വിവാദം: ‘വാക്കുകൾ വളച്ചൊടിച്ചു, കോൺഗ്രസ് അംബേദ്കർ വിരോധി പാർട്ടിയാണ്’; ആരോപണങ്ങൾ തള്ളി അമിത്ഷാ
ലോക്സഭയിൽ നിന്ന് വിട്ടു നിന്ന കോൺഗ്രസ് എംപിമാരോട് രാഹുൽ ഗാന്ധി സംസാരിക്കും
ഭരണഘടന ചർച്ചാ വേളയിൽ പങ്കെടുക്കാതിരുന്ന ഇന്ത്യ സഖ്യ എംപിമാരുടെ പട്ടിക ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. കേരളത്തിലെ എംപിമാരടക്കം ചിലർ സഭയിൽ ഇല്ലായിരുന്നു. ഈ എംപിമാരോട് രാഹുൽ ഗാന്ധി സംസാരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]