കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസിൽ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു. പണത്തിനു പകരം പതിവായി മദ്യം കൈക്കൂലി വാങ്ങിയിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്,പ്രിവിന്റീവ് ഓഫിസര്‍ സാബു കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിജിലന്‍സ് അറിയിച്ചത്.
കേരളത്തിലേതല്ല, പുറത്തുള്ള നമ്പർ എന്ന് സംശയം; കളക്ടർ ഉറപ്പിച്ചുതന്നെ, പൂട്ടിടും വ്യാജന്മാർക്ക്! പരാതി നൽകി
വിശദ വിവരങ്ങൾ ഇങ്ങനെ
തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസില്‍ മിന്നല്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തിന് കിട്ടിയത് 2000 രൂപയോളം വില വരുന്ന നാല് ഫുള്‍ ബ്രാണ്ടി കുപ്പികളാണ്. പേട്ടയിലൊരു ബീവറേജസ് മദ്യ സംഭരണശാലയുണ്ട്. ഇവിടെ നിന്ന് മദ്യ ലോഡുകള്‍ ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടു പോകാന്‍ എക്സൈസ് രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഇങ്ങനെ രേഖപ്പെടുത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കുപ്പി കൈക്കൂലി വാങ്ങിയിരുന്നെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പ്രതിദിനം പത്തും പതിനാലും ലോഡാണ് പുറത്തു പോകുന്നത്. ലോഡൊന്നിന് രണ്ട് കുപ്പി വീതം കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്നു വച്ചാല്‍ കൈക്കൂലി കുപ്പികളിലൂടെ എക്സൈസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പ്രതിദിനം പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അധിക വരുമാനം ലഭിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്,പ്രിവിന്റീവ് ഓഫിസര്‍ സാബു കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഡി വൈ എസ് പി എന്‍ ആര്. ജയരാജ് , ഇന്‍സ്പെക്ടര്‍ സിയാ ഉള് ഹഖ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് എക്സൈസ് ഓഫിസില്‍ പരിശോധന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]