
ദുബായ്: ഐപിഎല്‍ മിനി താരലേലത്തില്‍ ഓസ്ട്രേലിയയുടെ ലോലകകപ്പ് ഹീറോ ട്രാവിസ് ഹെഡിനായി സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ വാശിയേറിയ ലേലം വിളി. രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഹെഡിനായി ഇരു ടീമുകളും ശക്തമായി രംഗത്തെത്തിയതോടെ ലേലത്തുക ഉയര്‍ന്നു. ഒടുവില്‍ 6.80 കോടി രൂപയിലെത്തി. ഇതോടെ പേഴ്സില്‍ പണം കുറവുള്ള ചെന്നൈ ഹൈദരാബാദിന്റെ സമ്മര്‍ദ്ദത്തില്‍ ട്രാവിസ് ഹെഡിനെ സ്വന്തമാക്കാമമെന്ന മോഹം ഉപേക്ഷിച്ചു.
അതേസമയം, ലോകകപ്പില്‍ ഓസീസിനായി കളിച്ച മുന്‍ നായകന് സ്റ്റീവ് സ്മിത്തിന് ഇത്തവണ ആവശ്യക്കാരുണ്ടായിരുന്നില്ല. രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്നു സ്മിത്തിനായി ഒരു ടീമും രംഗത്തുവന്നില്ല. ഇന്ത്യന്‍ താരങ്ങളായ കരുണ്‍ നായര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. 50 ലക്ഷം രൂപയായിരുന്നു ഇരുവരുടെയും അടിസ്ഥാന വില.
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് നായകന് റൊവ്മാന്‍ പവലിനെ 7.40 കോടി രൂപക്ക് സ്വന്തമാക്കിയ രാജസ്ഥാന് റോയല്‍സാണ് ലേലത്തിന് മികച്ച തുടക്കമിട്ടത്. പവലിനെ സ്വന്തമാക്കിയതോടെ മധ്യനിരയില്‍ വിന്‍ഡീസ് കരുത്തും രാജസ്ഥാന് സ്വന്തമായി. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ക്കൊപ്പം കളി ഫിനിഷ് ചെയ്യാന്‍ കഴിയുന്ന ബാറ്റിംഗ് ഓള് റൗണ്ടറെന്ന നിലയില്‍ പവലിന്റെ സാന്നിധ്യം രാജസ്ഥാന് കരുത്താകുമെന്നാണ് കരുതുന്നത്.
Harry 🔥Brook brings his fiery English spark to light up in ! 🌟
— JioCinema (@JioCinema)
Last Updated Dec 19, 2023, 1:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]