
ഐപിഎല്‍ താരലേലത്തില്‍ ലോകകപ്പിലെ ഓസ്ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സൺ റൈസേഴ്സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. (IPL Auction 2024 Live Updates)
ന്യൂസീലൻഡ് സൂപ്പർ ഓൾ റൗണ്ടർ രച്ചിൻ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കി. 1.80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ താരം പാറ്റ് കമ്മീൻസ് ഹൈദരാബാദിൽ. സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണ്. 20 കോടി രൂപയ്ക്കാണ് കമ്മിൻസിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.
Read Also :
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാന് റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ശക്തമായി ലേലം വിളിച്ചത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന് റോയല്‍സും ശക്തമായി രംഗത്തെത്തി.
ഒടുവില്‍ 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ സ്വന്തമാക്കി.ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ, സ്റ്റീവ് സ്മിത്ത്, മനീഷ് പണ്ടേ, കരുൺ നായർ എന്നിവർക്കായി ആദ്യ ലേലത്തില്‍ ആരും രംഗത്തുവന്നില്ല. നിലവിൽ താര ലേലം പുരോഗമിക്കുകയാണ്.
Story Highlights: IPL Auction 2024 Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]