

ശിവഗിരി തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി നാഗമ്പടം ക്ഷേത്രം; ഇത്തവണ കടന്നുപോകുന്നത് ഒൻപത് പദയാത്രകള്‍; തീര്‍ഥാടകര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അധികൃതർ
കോട്ടയം: ശിവഗിരി തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി നാഗമ്പടം ക്ഷേത്രം.
ഒൻപതു പദയാത്രകള്‍ ഇത്തവണ നാഗമ്പടം വഴി കടന്നു പോകും.
എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്റെ സഹായത്തോടെ പള്ളം പദയാത്രാ സംഘം നടത്തുന്ന പദയാത്ര 25 ന് രാവിലെ 10 ന് നാഗമ്ബടത്ത് നിന്ന് ആരംഭിക്കും.
24 ന് രാവിലെ 7 ന് പുലിക്കുട്ടിശേരി, 9 ന് വെള്ളൂത്തുരുത്തി, ഉച്ചയ്ക്ക് ശേഷം 2 ന് പള്ളം പന്നിമറ്റം പദയാത്രാ സമിതി, വൈകിട്ട് 7 ന് പിറവം – മണീട്, 25 ന് ഉച്ചയ്ക്ക് 12 ന് വൈക്കത്തു നിന്നുള്ള ശിവഗിരി മഠം – ഔദ്യോഗിക പദയാത്ര, 2 ന് ചെങ്ങളം വടക്ക് പദയാത്ര, വൈകിട്ട് 7.30 ന് വല്യാട് പദയാത്ര, 27 ന് രാവിലെ 9 ന് 91 യുവജനങ്ങള്‍ മാത്രം പങ്കെടുക്കുന്ന യുവജന പദയാത്രയും ആരംഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തീര്‍ഥാടകര്‍ക്കു വിശ്രമിക്കുന്നതിനും, ഭക്ഷണത്തിനും ആവശ്യമായ സജ്ജീകരണങ്ങള്‍ യുണിയന്‍ ഏര്‍പ്പെടുത്തുമെന്നു സെക്രട്ടറി ആര്.രാജീവ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]