

കോട്ടയം കുറവിലങ്ങാട്ടേയ്ക്ക് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന റോഡ് ഷോ; സംസ്ഥാനസര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ സദസിന് മുന്നോടിയായാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.
കോട്ടയം : ഇന്നു രണ്ടിന്കടുത്തുരുത്തിയില്നിന്നു കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് നടക്കും.കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎല്‍എ, കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാൻ മോൻസ് ജോസഫ് എംഎല്‍എ, ചാണ്ടി ഉമ്മൻ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടത്തുന്നത്.
യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള യുവജന ബൈക്ക് റാലി റോഡ് ഷോയുടെ ഭാഗമായി നടക്കും. ആപ്പാഞ്ചിറ പോളിടെക്നിക് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി കടുത്തുരുത്തി ടൗണിലെത്തുമ്ബോള് രമേശ് ചെന്നിത്തല എംഎല്‍എയ്ക്കും ചാണ്ടി ഉമ്മൻ എംഎല്‍എയ്ക്കും പൗരസ്വീകരണം നല്‍കും. പഞ്ചായത്ത് ബസ് സ്റ്റാൻഡില്‍ റോഡ്ഷോ എത്തുമ്ബോള്‍ കുറ്റവിചാരണസദസ് ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]