
കോഴിക്കോട്: വീടിന് സമീപം വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശി മരിച്ചു. പുതുപ്പാടി പുളിക്കാട്ടിൽ ബേബി (71) ആണ് മരണപ്പെട്ടത് മുൻ കെഎസ്ആടിസി ഡ്രൈവറായ ഇദ്ദേഹം ഈങ്ങാപ്പുഴയിൽ ഇൻഷൂറൻസ് സ്ഥാപനം നടത്തിവരുകയായിരുന്നു.
നവംമ്പർ ഒന്നിനാണ് വീടിന് സമീപത്ത് വെച്ച് ബൈക്കിടിച്ചാണ് പരിക്കേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: ആലീസ് മക്കൾ: അബിത, ആഷ്ലി മരുമക്കൾ: ബിനു, ഷിനു സംസ്കാരം 19 ന് ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് പുതുപ്പാടി സെന്റ് ജോർജ് കാത്തോലിക് ചർച്ചിൽ നടക്കും.
അതേസമയം, കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂരിന് സമീപം കല്ലശ്ശേരിയിലാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് 4.30 ഓടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോവുകയാണ് ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.
കണ്ണൂരില് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ മാതാവിൻ്റെ കൺമുന്നിൽ വെച്ചാണ് മരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]