
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ – പതിനേഴാമത് ഐ.പി.എല്‍ 2024 മാര്‍ച്ച് 22 ന് തുടങ്ങി മെയ് അവസാനം വരെ നീളാന്‍ സാധ്യത. പൊതു തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ഈ തിയ്യതികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
ചില കളിക്കാരെ ലേലത്തിലെടുക്കും മുമ്പ് അവര്‍ പൂര്‍ണമായി ലഭ്യമായിരിക്കില്ലെന്ന് ഫ്രാഞ്ചൈസികളെ ബി.സി.സി.ഐ അറിയിച്ചു. മെയ് ആദ്യ വാരം മുതലേ ഓസ്ട്രേലിയന്‍ പെയ്സ്ബൗളര്‍ ജോഷ് ഹെയ്സല്‍വുഡ് ഐ.പി.എല്ലില്‍ കളിക്കൂ. ഹെയ്സല്‍വുഡിന്റെ ഭാര്യ ഷെറീന മര്‍ഫി ക്രിസ്റ്റ്യന്‍ പ്രസവത്തിനൊരുങ്ങുകയാണ്.
ഇംഗ്ലണ്ടിന്റെ പത്തൊമ്പതുകാരന് ലെഗ്സ്പിന്‍ ഓള്‍റൗണ്ടര്‍ റിഹാന് അഹമ്മദ് ലേലത്തില്‍ നിന്ന് പിന്‍വാങ്ങി. രിഹാന്‍ ഇന്ത്യയില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ട്. ചെറുപ്രായത്തില്‍ റിഹാന് ഇത്ര ദീര്‍ഘകാലം വീട്ടില്‍ നിന്ന് അകന്നുനില്ക്കേണ്ടെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരുമാനം.