
ജൊഹാനസ്ബര്‍ഗ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വമ്പന്‍ വിജയം നേടിയപ്പോള്‍ കളിയിലെ താരമായത് അര്‍ഷ്ദീപ് സിംഗായിരുന്നു. തന്റെ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തി അര്‍ഷ്ദീപ് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് കരകയറാന്‍ പിന്നീട് ദക്ഷിണാഫ്രിക്കക്കായില്ല.
10 ഓവറില്‍ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപും എട്ടോവറില്‍ 27 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 27.3 ഓവറില്‍ 116 റണ്‍സിനാണ് എറിഞ്ഞിട്ടത്. വാണ്ടറേഴ്സിലെ ബാറ്റിംഗ് പറുദിസയില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെയും ശരാശരി സ്കോര്‍ 270 ആയിട്ടും ദക്ഷിണാഫ്രിക്കയെ 150 പോലും കടത്താന്‍ അനുവദിക്കാതിരുന്നത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.
ടോസ് നഷ്ടമായി ആദ്യം ബൗള്‍ ചെയ്യാനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയെ 400 റണ്‍സില്‍ താഴെ ഒതുക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് മത്സരശേഷം അര്‍ഷ്ദീപ് പറഞ്ഞു. വമ്പനടിക്കാരുള്ള ദക്ഷിണാഫ്രിക്ക പക്ഷെ 150നുള്ളില്‍ ഒതുങ്ങിയത് ഇന്ത്യയുടെ ലക്ഷ്യം എളുപ്പമാക്കി. കെ എല്‍ രാഹുലിന്‍ഫെ ഉപദേശമാണ് അഞ്ച് വിക്കറ്റ് നേട്ടത്തില്‍ നിര്‍ണായകമായതെന്നും അര്‍ഷ്ദീപ് പറഞ്ഞു. നാലു വിക്കറ്റ് നേടിയശേഷം അഞ്ച് വിക്കറ്റ് തികക്കാനായി രാഹുല്‍ തന്നെ തിരിച്ചുവിളിച്ചുവെന്നും അര്‍ഷ്ദീപ്ക പറഞ്ഞു.
സ്ട്രെയിറ്റ് ബൗണ്ടറികള്‍ക്ക് നീളക്കൂടുതലുണ്ടെങ്കിലും വശങ്ങളിലെ ബൗണ്ടറികള്‍ക്കുള്ള ദൂരക്കുറവാണ് വാണ്ടറേഴ്സില്‍ വമ്പന്‍ സ്കോര്‍ പിറക്കാനുള്ള കാരണം. വിഖ്യാതമായ ഓസ്ട്രേലിയയുടെ 434 റണ്‍സ് ദക്ഷിണാഫ്രിക്ക പിന്തുടര്ന്ന് ജയിച്ചത് വാണ്ടറേഴ്സിലായിരുന്നു.
Last Updated Dec 18, 2023, 10:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]