കൊല്ലം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിശദമായി വാദം കേൾക്കും. ദ്വാരപാലകരുടെയും കട്ടിളപ്പാളിയുടെയും സ്വർണ്ണം കവർന്ന കേസുകളിൽ പ്രതിയാണ് മുരാരി ബാബു.
പ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുരാരി ബാബുവിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.
എന്നാൽ, താൻ ഉദ്യോഗസ്ഥനെന്ന നിലയിലുള്ള ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണ മോഷണത്തിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിൻ്റെ വാദം. താൻ ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നുവെന്നും ബോർഡിൻ്റെ നിർദ്ദേശങ്ങൾ ഒരു കീഴുദ്യോഗസ്ഥൻ എന്ന നിലയിൽ പാലിക്കുക മാത്രമാണ് ചെയ്തതെന്നും മുരാരി ബാബു കോടതിയിൽ വ്യക്തമാക്കി. അതേസമയം, കേസിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന മറ്റൊരു പ്രതിയും മുൻ ദേവസ്വം കമ്മീഷണറുമായ എൻ.
വാസുവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അന്വേഷണസംഘം പ്രൊഡക്ഷൻ വാറന്റ് സമർപ്പിച്ചു. സ്വർണ്ണപ്പാളി മോഷണക്കേസിൽ മൂന്നാം പ്രതിയാണ് മുൻ കമ്മീഷണറും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എൻ.
വാസു. കേസിലെ മറ്റൊരു പ്രതിയായ എ.
പത്മകുമാറിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് വാസുവിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. സ്വർണ്ണ മോഷണത്തിൽ ദേവസ്വം ഭരണസമിതിയുടെ പങ്കിനെക്കുറിച്ചുള്ള വാസുവിൻ്റെ മൊഴി കേസിൽ നിർണ്ണായകമാകും.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

