
ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് ശില്പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യായാമം ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബാര്‍ബി ഡോളിന്റെ ലുക്കില്‍ മിനി ഫ്രോക്ക് ധരിച്ച് നില്ക്കുന്ന ശില്പയെ ആണ് വീഡിയോയില്‍ കാണുന്നത്.
നെറ്റ് ഫാബ്രിക്കില്‍ പേസ്റ്റല്‍ ഗ്രീന്‍- ലൈലാക് കളര്‍ കോമ്പിനേഷനിലുള്ളതാണ് ഫ്രോക്ക്. ഗോള്‍ഡന്‍ നിറത്തിലുള്ള പേള്‍ വര്‍ക്കുകളാണ് ഔട്ട്ഫിറ്റിന്റെ ഹൈലൈറ്റ്.
ഗോള്‍ഡന്‍ നിറത്തിലുള്ള ഷൂസും ഗോള്‍ഡന്‍ നിറത്തിലുള്ള വളകളുമാണ് താരം ധരിച്ചിരിക്കുന്നത്. ശില്പ തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘കമോണ്‍ ബാര്‍ബി..
ലെറ്റ്സ് ഗോ പാര്‍ട്ടി..’ എന്നാണ് റീല്‍ വീഡിയോ പങ്കുവച്ച് താരം കുറിച്ചത്. നിരവധി ആരാധകരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്റുകളുമായി രംഗത്തെത്തിയതും. View this post on Instagram A post shared by Shilpa Shetty Kundra (@theshilpashetty) Also read: ഞൊടിയിടയില്‍ സിന്‍ഡ്രല്ലയായി മാറുന്ന ഉർഫി ജാവേദ്; വീഡിയോ വൈറല്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]