
പത്തനംതിട്ട : പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിൽ പ്രതിയായ കുരമ്പാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്. അർദ്ധരാത്രി ബ്ലാക്ക് മാൻ രൂപത്തിലായിരുന്നു മോഷണപരമ്പര. ബൈക്കിൽ കറങ്ങി നടന്ന് മോഷണം മാത്രമല്ല വീടുകൾക്ക് നേരെ കല്ലേറും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും സംഘം നടത്തിയിരുന്നു.
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഘത്തെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കുരമ്പാല സ്വദേശി അഭിജിത്ത് നിരവധി മോഷണകേസുകളിൽ പ്രതിയാണ്. അടുത്തിടെയാണ് ജയിൽ മോചിതനായത്. ഇയാൾക്കൊപ്പം പിടിയിലായ മറ്റ് രണ്ട് പേർക്ക് 16 വയസ്സ് മാത്രമാണ് പ്രായം. എറണാകുളത്തെ കടകളിൽ നിന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്.
ദൃശ്യം മോഡൽ കൊല; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, മിസിംഗ് കേസിൽ തുമ്പായത് കെഎസ്ആർടിസിയിൽ നിന്നും കിട്ടിയ ഫോൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]