
വാഷിങ്ടൺ: അമേരിക്കയിൽ വയോധികയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 14 കാരൻ കുറ്റം സമ്മതിച്ചതായി പൊലീസ്. ജെസ്സി സ്റ്റോൺ എന്ന കൌമാരക്കാരനാണ് അയൽവാസിയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപത്രവിക്കുകയും ചെയ്തത്.
ഫ്ലോറിഡയിലെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയാണ് 14 കാരൻ വയോധികയെ ഉപദ്രവിച്ചത്. വയോധികയുടെ വീട്ടിൽ ഇടയ്ക്ക് വരുന്നയാളായിരുന്നു പ്രതിയായ 14 കാരനെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം പകൽ വീട്ടിലെത്തിയ ജെസ്സി സ്റ്റോൺ വീട്ടിലുണ്ടായിരുന്ന ഐപാഡിൽ അശ്ലീല വീഡിയോകൾ കണ്ടു.
പിന്നീട് രാത്രി വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. ജനാല വഴി അകത്ത് കടന്ന താൻ സ്വീകരണമുറിയുടെ വയോധികയുടെ മുറിയിലെത്തി, പിന്നീട് ഇവരെ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു.
സംഭവത്തിന് പിന്നാലെ വയോധിക പൊലീസിൽ പരാതി നൽകിയിരുന്നുയ. തുടർന്ന് നടത്തിയ അന്വേഷണതതിനൊടുവിലാണ് ജെസ്സി സ്റ്റോൾ പിടിയിലായത്.
ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഡിഎൻഎ പരിശോധന ഫലവും സിസിടി ദൃശ്യങ്ങളും ജെസ്സി സ്റ്റോളിന് എതിരായി. തലേദിവസം രാത്രി കറുത്ത ടീ-ഷർട്ടും ഷോർട്ട്സും ധരിച്ച ഒരാൾ കടന്ന് പോകുന്നത് കണ്ട് അസ്വഭാവികത തോന്നി അയൽവാസി പകർത്തിയ ദൃശ്യങ്ങളും 14 കാരന് എതിരായി.
ദൃശ്യങ്ങളിലുള്ളത് ജെസ്സി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ പതിവായി എത്തിയിരുന്ന കുട്ടി നല്ല സ്വഭാവത്തിന് ഉടമായാണെന്നാണ് താൻ കരുതിയിരുന്നതെന്നും ഇത്തരമൊരു പ്രവൃത്തി ഉണ്ടാകുമെന്ന് കരുതിയില്ലന്നും വയോധിക പൊലീസിനോട് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ 14 കാരനെ ജുവനൈൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് കൈമാറി. ജസ്സി സ്റ്റോണിനെതിരെ ലൈംഗിക പീഡനത്തിനും വീട്ടിൽ അതിക്രമിച്ച് കടന്നതിനും മോഷണക്കുറ്റമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡിസംബർ 19 ന് കോടതി ശിക്ഷ വിധിക്കുമെന്ന് പൊലീസ് അറിയിച്ചു. Read More : കാനഡയിൽ വാൾമാർട്ടിലെ വാക് ഇൻ ഓവനിനുള്ളിൽ ഇന്ത്യൻ വംശജയായ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]