
ബിഗ് സ്ക്രീൻ – മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഷഫ്ന. ബാലതാരമായി അഭിനയം ആരംഭിച്ച ഷഫ്ന, വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്.
ഷഫ്ന മാത്രമല്ല താരത്തിന്റെ ഭർത്താവ് സജിനും അഭിനയരംഗത്ത് സജീവമാണ്. സജിൻ ഇന്ന് മിനി സ്ക്രീൻ പ്രേക്ഷരുടെ സ്വന്തം നടൻ ആണ്.
സാന്ത്വനം പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷരുടെ സ്വന്തം ശിവനായി സജിൻ മാറിയത്. വ്യത്യസ്ഥ അഭിനയ ശൈലിയാണ് ഇരുവരുടെയും ആരാധക പിന്തുണയ്ക്ക് പിന്നിൽ. സോഷ്യൽ മീഡിയയിൽ സജീവമാ ഷഫ്ന, സജിനൊപ്പമുള്ള പോസ്റ്റുകൾ പങ്കിടാറുമുണ്ട് അവ ഞൊടിയിട
കൊണ്ട് ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ ഒരുമിച്ച് സൂര്യസ്തമായം ആസ്വദിക്കുന്ന ഫോട്ടോയുമായാണ് ഇരുവരും എത്തിയിരിക്കുന്നത്.
‘ഒരു ദിവസത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമയമാണ് സൂര്യസ്തമായം.
അത് ഇഷ്ടമുള്ള ആളോടൊപ്പമാണെങ്കിൽ അതിന്റെ ഭംഗി ഇരട്ടിയാണ്’ എന്ന ക്യാപ്ഷനോടെയാണ് ഷഫ്ന സജിനോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗോവ ഡയറീസ് എന്ന ടാഗും ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.
കൂടാതെ ഗോപിക അനിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. താരങ്ങൾ ഒരുമിച്ച് അടുത്ത ടൂർ ആരംഭിച്ചോ എന്ന സംശയത്തിലാണ് ആരാധകർ.
കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ഗോപികയും ഷഫ്നയും അടങ്ങുന്ന ടീം ബ്ലാഗ്ലൂരിൽ ഗേൾസ് ട്രിപ്പ് നടത്തി മടങ്ങിയെത്തിയത്. സുഹൃത്തുക്കൾക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യുന്ന ആളുകളാണ്.
രണ്ടാൾക്കും സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ ജീവനാണ്. എന്തിനും, ഏതിനും ഞങ്ങൾക്ക് സുഹൃത്തുക്കൾ കഴിഞ്ഞേ ഉളളൂ.
ഞങ്ങളുടെ ഈ ജീവിതം തന്നെ സുഹൃത്തുക്കളുടെ പിന്തുണ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. View this post on Instagram A post shared by Shafna Nizam (@shafna.nizam) അവർ അവരുടെ തിരക്കുകളിൽ പെട്ടപ്പോഴാണ് ഞങ്ങൾ മാത്രമായി ട്രിപ്പുകൾ പോകാൻ വരെ തുടങ്ങിയത്.
അത് വരെയും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് യാത്രകൾ വരെ പോയിട്ടുള്ളത്. പിന്നെ ഞാനും ഇക്കയും ഭാര്യയും ഭർത്താവും എന്നതിലുപരി നല്ല സുഹൃത്തുക്കളാണ്.
അത്രത്തോളം സുഹൃദ് ബന്ധങ്ങള്ക്ക് വാല്യൂ കൊടുക്കുന്നുണ്ട് എന്ന് നേരത്തെ ഷഫ്ന പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]