
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടി. അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി പോലീസ് തിരച്ചിൽ നടത്തുന്നു. ജയലക്ഷ്മി (48) യെ കാണാതായത് കഴിഞ്ഞ 6ാം തീയതിയാണ്. പോലീസിൽ പരാതി നൽകിയത് ബന്ധുവാണ്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ജയചന്ദ്രനും ആയി ജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി ജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലിസ് പരിശോധന നടത്തുന്നത്.
യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്ന് കണ്ടെത്തി. കണ്ടക്ടറാണ് മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, call ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്ന് ജയചന്ദ്രനിലേക്ക് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]