
.news-body p a {width: auto;float: none;}
ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായി തെരച്ചിൽ ശക്തമാക്കി പൊലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നോർത്താംപ്ടൺഷെയറിൽ താമസമാക്കിയ ഹർഷിത ബ്രെല്ല എന്ന 24കാരിയുടെ മൃതദേഹം ഈസ്റ്റ് ലണ്ടനിൽ നിന്ന് കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് പങ്കജ് ലാംബ ആകാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു. ഈ മാസം ആദ്യം കൊല നടത്തിയ ശേഷം മൃതദേഹം കാറിൽ ഒളിപ്പിച്ച് ഇയാൾ കടന്നെന്നാണ് നിഗമനം. ലാംബ ഇതിനോടകം രാജ്യം വിട്ടിട്ടുണ്ടാകുമെന്നും കരുതുന്നു. ഇയാളെ പറ്റി വിവരം ലഭിക്കുന്നവർ തങ്ങളെ അറിയിക്കണമെന്നും പൊലീസ് നിർദ്ദേശമിറക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]