ലോകകപ്പിന്റെ ആവേശത്തിലാണ് ഇന്ത്യ. സിനിമയേക്കാള്‍ ആവേശം ക്രിക്കറ്റിനാണ്. ലോകകപ്പ് ടൂര്‍ണമെന്റ് ഇന്ത്യയിലെ വമ്പൻ സിനിമകളെ ബാധിക്കുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സല്മാൻ ഖാൻ നായകനായി എത്തിയ ചിത്രം ടൈഗര്‍ 3യുടെ കുതിപ്പിന് നിര്‍ണായകമായ ഞായറാഴ്ച ലോകകപ്പ് ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഞായറാഴ്ച എത്ര ഒരു സിനിമയ്ക്ക് കളക്ഷൻ നേടാനാകും എന്നത് അതിന്റെ മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാല്‍ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിക്കാനാണ് സാധ്യത. ടൈഗര്‍ 3യുടെ ആറ് ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് തരണ്‍ ആദര്‍ശ് പുറത്തുവിട്ടത് കണക്കിലെടുത്താല്‍ ഇന്നും വൻ കുതിപ്പ് വേണ്ടതാണ്. ഇന്ത്യയില്‍ ഹിന്ദി പതിപ്പ് 196 കോടി രൂപ നേടിയ സാഹചര്യമുണ്ട് എങ്കിലും ഇന്ന് ലോകകപ്പ് ഫൈനല്‍ ബാധിക്കുമെന്നാണ് തരണ്‍ ആദര്‍ശും അഭിപ്രായപ്പെടുന്നത്.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. അതിനാല്‍ നിരവധി പേര് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്തു. ചിത്രത്തിലെ സ്പോയിലറുകള് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്കുന്നു എന്നാണ് വ്യക്തമാകുന്നത്.
പഠാന് പിന്നാലെ യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സില് നിന്ന് എത്തിയ ചിത്രം എന്നതായിരുന്നു ടൈഗര്‍ 3ന്റെ പ്രീ റിലീസ് ഹൈപ്പ്. സല്‍മാന്റെ ഏക് ഥാ ടൈഗറായിരുന്നു ആദ്യം സ്പൈ യൂണിവേഴ്സില് നിന്ന് എത്തിയ ചിത്രം. ടൈഗര്‍ സിന്ദാ ഹെ രണ്ടാം ഭാഗമായി എത്തി. സല്മാൻ പഠാനില്‍ അതിഥിയായുണ്ടായിരുന്നു.
Read More: അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ്, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 19, 2023, 1:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]