

സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് വാഴനാരിൽ കോർത്ത 200 കിലോ മുല്ലപ്പൂവും ,100 കിലോ പിച്ചിപ്പൂവും വേണം ; എത്തിച്ചു തരാമെന്ന് ധന്യ!!
സ്വന്തം ലേഖിക
തൃശ്ശൂര്‍:ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാൻ ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി എത്തി.മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാൻ ധന്യയോടും ഭര്‍ത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.വെറുതെ കാശ് കൊടുക്കുന്നതല്ലെന്നും അവരുടെ അധ്വാനം അതില്‍ വരുമെന്നും ധന്യയെ കണ്ട് പൂക്കള്‍ക്ക് ഓര്‍ഡര്‍ നല്കിയ ശേഷം സുരേഷ് ഗോപി പറഞ്ഞു.
എന്റെ മകളുടെ മാംഗല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്നൊക്കെ വിചാരിച്ച് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് 200 കിലോ മുല്ലപ്പൂവും 100 കിലോ പിച്ചിപ്പൂവും, വാഴനാരില്‍ കെട്ടിയത് 16-ാം തീയതി രാത്രി എത്തിച്ചു നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ധന്യ പറഞ്ഞു. ഇതിന് ആവശ്യമായ കാര്യങ്ങള്‍ എത്തിച്ചു തരാമെന്ന് അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |