
തിരുവനന്തപുരം– കോണ്‍ഗ്രസ് മുന്‍ ദേശീയ പ്രസിഡന്റും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ തിയതി മാറ്റി. നവംബര്‍ 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് അറിയിച്ചത്.
ഡിസംബര്‍ ഒന്നിന് രാവിലെ 9 ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും.
കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11 ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് അറിയിച്ചു. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]