‘ലുങ്കിയിലും’ സ്വർണക്കടത്ത്;തിരുവനന്തപുരം വിമാനത്താവളത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം പിടികൂടി.
സ്വന്തം ലേഖിക
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കൈതപറമ്ബ് സ്വദേശി സുഹൈബ് (34), തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സര്‍ (28) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
1959 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഫ്ളാസ്ക്കിനുള്ളില്‍ ഒളിപ്പിച്ചാണ് സുഹൈബ് കടത്താൻ ശ്രമിച്ചത്. സ്വര്‍ണം ലയിപ്പിച്ച ലായനിയില്‍ ലുങ്കികള്‍ മുക്കി, ഉണക്കിയെടുത്ത് ബാഗിനുള്ളില്‍ ഒളിപ്പിച്ചാണ് അഫ്സല് കടത്തിയത്. ഇത്തരത്തിലുള്ള 10 ലുങ്കികള്‍ ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. ഇതിന്റെ തൂക്കം ഒരുകിലോഗ്രാമില്‍ കൂടുതല്‍ വരുമെന്ന് അധികൃതര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എയര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം.നന്ദകുമാറിന്റെ നേത്വത്തില്‍ സൂപ്രണ്ടുമാരായ വി.ടി.രാജശ്രീ, ഐ.വി.സീന, വിരേന്ദ്രകുമാര്‍, രാജീവ് രജ്ജൻ, വിക്രാന്ദ് കുമാര്‍ വര്‍മ്മ, ഇൻസ്പെക്ടര്‍മാരായ ജെയിംസ് അഗസ്റ്റിൻ, സുജാത വിജയൻ, ഹവില്‍ദാര്‍മാരായ ബാബുരാജൻ, ഷൈജാൻ തോമസ്, വിജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]