കോട്ടയം: പനച്ചിക്കാടിനടുത്ത് പരുത്തുംപാറയില്‍ പ്രഭാത സവാരിക്കിറങ്ങിയ റിട്ടയേര്‍ഡ് അധ്യാപികയുടെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. പിടിവലിക്കിടെ നിലത്തു വീണ വയോധികയായ അധ്യാപികയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹെല്‍മറ്റ് ധരിച്ചു രണ്ടു പേര് ബൈക്കില്‍ മുന്നോട്ടു വരുന്നു. യു ടേണ്‍ എടുത്ത ബൈക്ക് വന്ന വഴിയെ തിരിക പോകുന്നു. റോഡരികിലൂടെ നടന്നു വരുന്ന പദ്മിനി എന്ന റിട്ടയേര്‍ഡ് അധ്യാപികയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുന്നു. മിന്നലാക്രമണത്തിന്റെ നടുക്കത്തില്‍ നിലത്തു വീണ അധ്യാപികയെ തിരിഞ്ഞു പോലും നോക്കാതെ മോഷ്ടാക്കള്‍ ബൈക്കില്‍ കടന്നു കളയുന്നു.
22 സെക്കന്‍ഡുളള ഈ സിസിടിവി ദൃശ്യത്തിലെ മോഷ്ടാക്കള്‍, മുഖം തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് വച്ചിട്ടുണ്ട്. സ്ഥിരം മോഷ്ടാക്കളെന്നാണ് അനുമാനം. KL 01 R 168 എന്ന നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഇത് ഒരു ഓട്ടോറിക്ഷയുടെ നമ്പരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മോഷണ ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് പ്രതികള്‍ രക്ഷപ്പെട്ടെന്ന അനുമാനത്തിലാണ് ചിങ്ങവനം പൊലീസിന്റെ അന്വേഷണം തുടരുന്നത്.
Last Updated Nov 19, 2023, 2:03 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]