

പണി നടന്ന് കൊണ്ടിരിക്കുന്ന മേല്‍പ്പാലത്തില്‍ നിന്നും ബിഎസ്എൻഎല്‍ കേബിള്‍ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍.
സ്വന്തം ലേഖകൻ
ചിറയിൻകീഴ് : ചിറയിൻകീഴ് പണി നടന്നു കൊണ്ടിരിക്കുന്ന മേൽപ്പാലത്തിൽ നിന്നും ബി.എസ്.എൻ.എൽ കേബിൾ മോഷ്ടിക്കാൻ ശ്രെമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിലായി.
ചിറയികീഴ് റെയിൽവേ ഗേറ്റിനു സമീപമുള്ള മേൽപ്പാലത്തിൽ നിന്നുമാണ് മോഷണ ശ്രമം നടന്നത്. സംഭവത്തിൽ ആറു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നവംബര്‍ 16 നാണ് കേബിളുകൾ മോഷ്ടിക്കുന്നത്. പുലർച്ചെ നാലുമണിക്ക് ശേഷമാണ് പിക്കപ്പ് വനിലെത്തിയ മോഷ്ടാക്കൾ കേബിളുകൾ മോഷ്ടിച്ചത്. യാത്രാ മദ്ധ്യേ പൊലീസിന്റെ മുന്നിൽ അകപ്പെട്ട പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തിന്റെ പുറകില്‍ കേബിള്‍ കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതതില്‍ നിന്നാണ് മോഷണമെന്ന് മനസ്സിലാക്കിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. കല്ലുവാതുക്കല്‍ സ്വദേശികളായ മനു, സുജിത്ത്, കണ്ണൻ, സനല്‍, ഉല്ലാസ്, അരുണ്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആറ്റിങ്ങല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]