
ഇന്ത്യൻ സിനിമയിൽ ഏറ്റവും മൂല്യമേറിയ നടന്മാരാണ് സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, വിജയ്, രജനികാന്ത് തുടങ്ങിയവർ. ഇവരുടെ സിനിമകൾക്ക് ലഭിക്കുന്ന ഹൈപ്പും ടിക്കറ്റ് വിൽപ്പനകളും ബോക്സ് ഓഫീസ് കണക്കുകളും പ്രതിഫലങ്ങളും ഇതിനെ സാധൂകരിക്കുന്നവയാണ്. എന്നാൽ സൽമാനെയും ഷാരൂഖിനെയും രജനികാന്തിനെയും കടത്തിവെട്ടിയിരിക്കുകയാണ് ദളപതി വിജയ് ഇപ്പോൾ.
പത്താനും ജവാനും റിലീസ് ചെയ്ത് 1000 കോടി ക്ലബ്ബിൽ ഷാരൂഖ് ഖാൻ സിനിമകൾ കയറി. സൽമാൻ ഖാന്റെ ടൈഗർ 3ക്കും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവയ്ക്ക് മുന്നെ ഇറങ്ങിയ രജനികാന്തിന്റെ ജയിലും ബ്ലോക് ബസ്റ്ററായി. എന്നാൽ ഇവർക്ക് മൂന്ന് പേർക്കും നേടാനാകാത്ത നേട്ടം ലിയോ എന്ന സിനിമയിലൂടെ വിജയ് സ്വന്തമാക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ആദ്യദിന കളക്ഷനിലെ റെക്കോർഡ് ആണിത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആദ്യദിനം നേടിയത് 141.70 കോടിയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ആദ്യദിന കളക്ഷനാണിത്. ജവാൻ ആണ് രണ്ടാം സ്ഥാനത്ത്. 129 കോടിയാണ് ഷാരൂഖിന്റെ ഈ ചിത്രം ആദ്യദിനം നേടിയത്. പഠാൻ ആണ് തൊട്ടുമുന്നിൽ ഉള്ളത്. 104.80 കോടിയാണ് റിലീസ് ദിനം പഠാൻ നേടിയത്. നെൽസൽ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ 96.60 കോടിയാണ് ആദ്യദിനം നേടിയത്. സൽമാൻ ഖാന്റെ ടൈഗർ 3 ഓപ്പണിംഗ് ഡേ നേടിയത് 94 കോടിയാണ്.
അതേസമയം, ഇനി വരാനിരിക്കുന്ന സൂപ്പർ താര ചിത്രങ്ങളെല്ലാം മത്സരിക്കാൻ പോകുന്നത് വിജയിയുടെ ലിയോയുമായിട്ടായിരിക്കും. നിലവിൽ ദളപതി 68ൽ ആണ് വിജയ് അഭിനയിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]