വായ്പ എടുക്കാൻ ബാങ്കിലെത്തുമ്പോൾ പലപ്പോഴും വില്ലനാകുന്നത് സിബിൽ സ്കോറാണ്. ലോൺ ലഭിക്കുമ്പോ ഇല്ലയോ എന്ന് പോലും നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ. ഒരു നല്ല ക്രെഡിറ്റ് സ്കോർ സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്, കുറഞ്ഞ സിബിൽ സ്കോർ ആണെങ്കിൽ ലോൺ കിട്ടാൻ പ്രയാസമായിരിക്കും. ഇന്ത്യയിൽ ലോൺ കിട്ടാൻ വേണ്ട മികച്ച സിബിൽ സ്കോർ എത്രയാണ്?
എന്താണ് സിബിൽ സ്കോർ?
ക്രെഡിറ്റ് സ്കോർ എന്നത് 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ്. കടം വാങ്ങുന്നയാളുടെ വായ്പാ പശ്ചാത്തലം, ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ തിരിച്ചടവ്ശേഷി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സ്കോർ കണക്കാക്കുന്നത്.ക്രെഡിറ്റ് സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്കോർ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും .
എന്താണ് നല്ല ക്രെഡിറ്റ് സ്കോർ?
ഒരു നല്ല ക്രെഡിറ്റ് സ്കോർ സാധാരണയായി 720 മുതൽ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ ഉള്ളത് വേഗത്തിലുള്ള ലോൺ ലഭിക്കാൻ എളുപ്പമാക്കും. 600-ന് താഴെ ക്രെഡിറ്റ് സ്കോറുള്ളത് ലോൺ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. 600 – 699 നും ഇടയിൽ സിബിൽ സ്കോർ വലിയ കുഴപ്പമില്ലാത്തതാണ്. 700 – 799 വരെ ഉള്ളത് മികച്ച ക്രെഡിറ്റ് സ്കോറാണ്.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഇപ്പോഴും സാമ്പത്തിക സ്ഥിരതയെ സൂചിപ്പിക്കുന്നു, കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുമെന്നതിനുള്ള അടയാളം കൂടിയാണ് ക്രെഡിറ്റ് സ്കോർ.
Last Updated Nov 18, 2023, 7:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]