ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതക കേസ്;പ്രതിക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാൻ ഊർജിത അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്വിൽ സർട്ടിഫിക്കറ്റ്.
സ്വന്തം ലേഖിക
കൊച്ചി:ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കൊലപാതക കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്വിൽ സർട്ടിഫിക്കറ്റ്.ആലുവ ഡിവൈഎസ്പിയും രണ്ട് ഇൻസ്പെക്ടർമാരും ഉൾപ്പെടെ 48 പേർക്കാണ് അംഗീകാരം.കൃത്യം നടന്ന് മുപ്പത്തിമൂന്നാം ദിവസം കുറ്റപത്രം സമർപ്പിക്കുകയും 100 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് തൂക്കുകയർ വിധിക്കുകയും ചെയ്ത കേസിൽ പോലീസ് ഉദ്യോഗസ്ഥർ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.മനുഷ്യമനസാക്ഷിയെ നടുക്കിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് കോടതി വധശിക്ഷയാണ് വിധിച്ചത്.കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്.ശിശുദിനത്തിലായിരുന്നു ശിക്ഷ വിധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത് ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷം ആയിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]