പാമ്പാടി ടൗണിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അയ്യപ്പനും കോശിയും അടക്കമുള്ള നിരവധി സിനിമകളിൽ അഭിനയിച്ച നടനെ
സ്വന്തം ലേഖകൻ
പാമ്പാടി : പാമ്പാടി ടൗണിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിൽ അഭിനയിച്ച പൊത്തൻപുറം ഉണക്കപ്ലാവിൽ താമസിക്കുന്ന വിനോദിനെയാണ് പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിക്കുന്ന ഡ്രീം ലാൻഡ് ബാറിൻ്റെ മുമ്പിൽ പാർക്ക് ചെയ്ത കാറിൻ്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി എസ് എച്ച് ഒ സുവർണ്ണകുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥത്തെത്തി മേൽ നടപടി സ്വീകരിച്ചു. കൈതമറ്റം ഫിലിംസിൻ്റെ നത്തോലി ഒരു ചെറിയ മീനല്ല ,അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് വിനോദ്. അവിവാഹിതനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]