
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷാര്‍ജ- ഷാര്‍ജയില്‍ മരുഭൂയാത്രക്കിടെയുണ്ടായ അപകടത്തില്‍ ഏഷ്യന്‍ പൗരനായ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
മഴയുള്ള കാലാവസ്ഥ ആസ്വദിക്കാന്‍ മരുഭൂമികളിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. മോശമായ കാലാവസ്ഥയില്‍ മണല്‍ കുന്നുകളില്‍ സവാരി ചെയ്യുന്നത് അപകടകരമാണ്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവൃത്തിയാണിത്.
ശൈത്യകാലത്ത് കുടുംബങ്ങള്‍ ഫോര്‍ വീല്‍ ഡ്രൈവുകളുമായോ മോട്ടോര്‍ സൈക്കിളുമായോ കാലാവസ്ഥ ആസ്വദിക്കാന്‍ പലപ്പോഴും മരുഭൂമിയില്‍ പോകാറുണ്ടെന്നു പോലീസ് മേധാവി പറഞ്ഞു. സുരക്ഷ പൊതു ഉത്തരവാദിത്തമാണെന്നും എല്ലാവരും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കുറിച്ചു.